മഹാരാഷ്​ട്ര 34,000 കോടിയുടെ കാർഷിക കടം എഴുതിത്തള്ളി

മും​ബൈ: 34,000 കോ​ടി രൂ​പ​യു​ടെ ക​ർ​ഷ​ക ക​ടം എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ അ​റി​യി​ച്ചു. ക​ടം വീ​ട്ടാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത 89 ല​ക്ഷം ക​ർ​ഷ​ക​ർ​ക്ക്​ ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ്​ തീ​രു​മാ​നം. ഒ​രു ക​ർ​ഷ​ക‍​​െൻറ 1.5 ല​ക്ഷം രൂ​പ വീ​ത​മാ​ണ്​ എ​ഴു​തി​ത്ത​ള്ളു​ക. ഇ​തി​നു പു​റ​മെ പ്ര​തി​സ​ന്ധി​യി​ലും ക​ടം തി​രി​ച്ച​ട​ച്ചു​കൊ​ണ്ടി​രു​ന്ന 40 ല​ക്ഷം പേ​ർ​ക്ക്​ അ​വ​രെ​ടു​ത്ത ക​ട​ത്തി‍​​െൻറ 25 ശ​ത​മാ​നം തി​രി​ച്ചു​ന​ൽ​കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഫ​ഡ്​​​നാ​വി​സ്​ പ​റ​ഞ്ഞു. 

10 ല​ക്ഷ​ത്തി​ലേ​റെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ക​ർ​ഷ​ക​ർ​ക്ക്​ ഇ​ത്​ ബാ​ധ​ക​മ​ല്ല. സ​ർ​ക്കാ​റി​ന്​ അ​ധി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണ്​ തീ​രു​മാ​ന​മെ​ന്നും എ​ന്നാ​ൽ, ചെ​ല​വ്​ ചു​രു​ക്കി​യും മ​ന്ത്രി​മാ​രു​ടെ​യും എം.​എ​ൽ.​എ​മാ​രു​ടെ​യും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ക​ർ​ഷ​ക ക​ടം എ​ഴു​തി​ത്ത​ള്ളു​ന്ന ബാ​ധ്യ​ത​യി​ലേ​ക്ക്​ മാ​റ്റി​യും പ​രി​ഹ​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Maharashtra's Rs 34000 cr loan waiver to benefit 8.9 million farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.