മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിക്കുന്ന 50 വിമതരിൽ കൂടുതലും ബി.ജെ.പി, ഷിൻഡെ പക്ഷ, അജിത് പക്ഷ മഹായൂതിയിൽ നിന്ന്. ബി.ജെ.പിക്ക് പ്രതികൂലമായി 19 പേരും ഷിൻഡെക്ക് 16 പേരും അജിതിന് ഒരാളുമാണ് വിമതർ. മറുപക്ഷത്ത് മഹാവികാസ് അഘാഡിയിൽ കോൺഗ്രസിലാണ് കൂടുതൽ വിമതശല്യം. 10 പേരാണ് നേതൃത്വവുമായി ഉടക്കി മത്സരിക്കാനിറങ്ങിയത്. ഉദ്ധവ് പക്ഷത്ത് നാലുപേരുമുണ്ട്.
അതേസമയം, സീറ്റ്വിഭജനത്തിൽ സഖ്യകക്ഷിക്ക് പോയ 16 സീറ്റുകളിൽ ബി.ജെ.പി നേതാക്കളാണ് സീറ്റ് ലഭിച്ച പാർട്ടികളുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബി.ജെ.പി വക്താവ് ഷൈന എൻ.സി അടക്കം 12 പേർ ഷിൻഡെ പക്ഷ സ്ഥാനാർഥിയാണ്. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഷിൻഡെ പക്ഷത്ത് ചേരുകയായിരുന്നു. ബി.ജെ.പി തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ആരോപണം. മുമ്പാദേവി സീറ്റിൽ ഷൈനയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി മുൻ എം.എൽ.എ അതുൽഷാ വിമത നീക്കം നടത്തിയത്.
നാരായൺ റാണെയുടെ മകൻ നീലേഷ് റാണെയാണ് ഷിൻഡെ പക്ഷത്ത് മത്സരിക്കുന്ന മറ്റൊരു ബി.ജെ.പി പ്രമുഖൻ. അജിത് പവാർ പക്ഷത്തിന് ലഭിച്ച നാല് സീറ്റുകളിലും ബി.ജെ.പി നേതാക്കളാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.