കണ്ണൂർ: രാജ്യത്ത് കോവിഡ് വാക്സിനേഷനിൽ രണ്ടാം സ്ഥാനത്ത് മാഹി. കേന്ദ്ര സർക്കാറിെൻറ കോവിൻ സൈറ്റിലെ ജൂൺ ആദ്യവാരത്തിലെ കണക്ക് പ്രകാരമാണ് മാഹിക്ക് അപൂർവ നേട്ടം. മാഹിയുടെ കോവിഡ് പ്രതിരോധം ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
ആദ്യ സ്ഥാനം സൗത്ത് ഡൽഹിക്കാണ്. കണക്കുപ്രകാരം പ്രദേശത്തെ 90 ശതമാനത്തിലേറെ പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. രണ്ടാം തരംഗത്തിെൻറ ആദ്യഘട്ടത്തിൽ 53 ശതമാനത്തിലേറെ പേർ വാക്സിൻ സ്വീകരിച്ചിരുന്നു.
തുടർന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ മുൻകൈയെടുത്താണ് വാക്സിനേഷൻ ത്വരിത ഗതിയിലാക്കിയത്. മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനും സാധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 19 പോസിറ്റിവ് കേസുകൾ മാത്രമാണ് മേഖലയിൽ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത് 89 പേരാണ്. ആറുശതമാനമാണ് രോഗവ്യാപന നിരക്ക്. ഒമ്പത് ചരുരശ്ര കിലോ മീറ്ററിനുള്ളിലായി 45,000 ജനങ്ങളാണ് മാഹിയിലുള്ളത്. 30 അംഗ വ്യത്യസ്ത സംഘത്തെ രൂപവത്കരിച്ചാണ് മാഹി അഡ്മിനിസ്ട്രേറ്റർ വാക്സിനേഷനുള്ള ആദ്യഘട്ടം തുടങ്ങിയത്. ആരോഗ്യപ്രവർത്തകരും അധ്യാപകരും അടങ്ങുന്നതായിരുന്നു ഈ സംഘം. വാക്സിനുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാനും ബോധവത്കരണം നടത്താനും കുറ്റമറ്റ രീതിയിൽ വാക്സിനേഷൻ നടത്താനും സംഘത്തിെൻറ സഹായത്തോടെ സംവിധാനമൊരുക്കി.
തുടർന്ന് ഒരു ആരോഗ്യപ്രവർത്തകന് നൂറുപേർക്ക് വാക്സിൻ നൽകുകയെന്ന നിർദേശവും നൽകി. ഇതുപ്രകാരം വീടുകളിലെത്തി ദിവസവും നിശ്ചിത പേർക്ക് വാക്സിനേഷനുള്ള ടോക്കൺ നൽകി. ടോക്കൺ പ്രകാരം നിശ്ചിത സമയത്ത് കേന്ദ്രങ്ങളി െലത്തിയാണ് ജനങ്ങൾ വാക്സിൻ സ്വീകരിക്കുന്നത്.
ആദ്യഘട്ടത്തിൽ ബോധവത്കരണം കൃത്യമായി പൂർത്തീകരിക്കാനായതാണ് സമ്പൂർണ വാക്സിനേഷൻ ഫലപ്രദമാവാൻ സഹായിച്ചതെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.