കോയമ്പത്തൂർ: മലയാളിയായ റെയിൽവേ വനിത സ്റ്റേഷൻ മാസ്റ്റർക്ക് കത്തിക്കുത്തേറ് റു. കോയമ്പത്തൂരിനടുത്ത എട്ടിമട റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പത്തനംതിട്ട ആറന്മുള സ്വദേശിനി അഞ്ജനയാണ് (28) ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെ എട്ടിമട റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലാണ് സംഭവം.
പട്ടാമ്പിയിലേക്ക് എപ്പോഴാണ് ട്രെയിനെന്ന് ചോദിച്ചെത്തിയ അക്രമി പൊടുന്നനെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ബഹളംവെച്ചതാടെ സഹജീവനക്കാർ ഒാടിയെത്തി. ഇതിനിടെ, അജ്ഞാതൻ കുത്തുകയായിരുന്നു. കഴുത്തിനും കൈവിരലുകൾക്കും പരിക്കേറ്റു.
പാലക്കാട് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. മോഷണ ശ്രമമാണെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.