ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റായി സ്ഥാനമേറ്റതിനു പിന്നാലെ ഭരണഘടന ശിൽപി ബി.ആർ. അംബേദ്കർ, പ്രഥമ വിദ്യാഭ്യാസ മന്ത്രി അബുൽകലാം ആസാദ് എന്നിവരുടെ സ്മാരകങ്ങൾ സന്ദർശിച്ച് ആദരമർപ്പിച്ച് മല്ലികാർജുൻ ഖാർഗെ.
'മതത്തിൽ ഭക്തി നിർവാണത്തിലേക്കുള്ള പാതയാകാം. എന്നാൽ രാഷ്ട്രീയത്തിൽ ഭക്തിയും ആരാധനയും നാശത്തിലേക്കും സ്വേഛാധിപത്യത്തിലേക്കുമുള്ള വഴിയാണ് -സന്ദർശനത്തിന് ശേഷം ഖാർഗെ ട്വിറ്ററിൽ പറഞ്ഞു.
സ്ഥാനമേൽക്കുന്നതിനു മുമ്പ് മഹാത്മഗാന്ധി, ജവഹർലാൽ നെഹൃ, ലാൽബഹാദൂർ ശാസ്ത്രി, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി, ജഗ്ജീവൻ റാം എന്നിവർക്ക് ഖാർഗെ ആദരമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.