മല്ലികാർജുൻ ഖാർഗെ

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഖാർഗെ പങ്കെടുക്കും

ന്യൂഡൽഹി: എൻ.ഡി.എ സർക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. ഇൻഡ്യ സഖ്യത്തിൽ ചർച്ച ചെയ്തതിന് ശേഷമാണ് തീരുമാനം എടുത്തതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ഖാർഗെ ചടങ്ങിൽ പങ്കെടുക്കുന്നത്. എന്നാൽ കോൺഗ്രസോ ഇൻഡ്യ സഖ്യത്തിലെ മറ്റു നേതാക്കളോ പങ്കെടുക്കുമോ എന്നതിൽ തീരുമാനം ആയിട്ടില്ല.

ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാം എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.15ന് ​അ​ധി​കാ​ര​മേ​ൽ​ക്കും. 45 മി​നി​റ്റ് നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം 30ഓ​ളം മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും. പി​ന്നീ​ട് ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭ വി​ക​സ​ന​ത്തി​ലാ​യി​രി​ക്കും മ​റ്റു മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യെ​ന്ന് ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.

2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതും അധികാരമേറ്റെടുക്കുന്ന സമയത്ത് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഗുലാം നബി ആസാദ് എന്നിവരെല്ലാം കോൺഗ്രസിനെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തിയിരുന്നു.

Tags:    
News Summary - Cong chief Mallikarjun Kharge to attend PM Modi’s swearing-in ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.