കൊൽക്കത്ത: ആക്രമണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് എസ്.എസ്.കെ.എം ആശുപത്രിയിൽ ഡോക്ടർമാർ. അവർക്ക് വേദനസംഹാരികൾ നൽകിയിട്ടുണ്ട്. 48 മണിക്കൂർ കർശന നിരീക്ഷണത്തിന് വിധേയമാക്കും. സംഭവത്തിന് ശേഷം മമത ബാനർജിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം നന്ദിഗ്രാമിൽ പ്രചാരണം നടത്തുന്നതിനിടെയാണ് മമത ബാനർജിക്ക് ആക്രമണത്തിൽ പരിക്കേറ്റത്.
മമതയെ ന്യൂറോളജിക്കൽ ടെസ്റ്റുകൾക്കും എക്സ്റേ പരിശോധനക്കും വിധേയമാക്കിയിട്ടുണ്ട്. ബാങ്ഗുറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസിൽ നിന്ന് എം.ആർ.ഐ പരിശോധനക്കായി എസ്.എസ്.കെ.എം ആശുപത്രിയിലെത്തിച്ചു. മമത ബാനർജിയുടെ ഇടതുകാലിനേറ്റ പരിക്ക് ഗൗരവമുള്ളതാണെന്നാണ് വിവരം.
അതേസമയം, ബാൻഡേജുമായി ആശുപത്രിയിൽ കിടക്കുന്ന മമതയുടെ ചിത്രം ബന്ധു അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു. ബി.ജെ.പിക്കുള്ള മറുപടി മെയ് രണ്ടിന് ജനം നൽകുമെന്നും അഭിഷേക് ട്വീറ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.