അഞ്ചാം തവണയും ഡോക്ടർമാരെ ചർച്ചക്ക് വിളിച്ച് മമത ബാനർജി

കൊൽക്കത്ത: ആർ.ജി കർ ആശുപത്രിയിൽ പി.ജി. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ അഞ്ചാം തവണയും ചർച്ചക്ക് വിളിച്ച് മമത ബാനർജി.

ഇത് അഞ്ചാം തവണയാണ് ഡോക്ടർമാരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സമരം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ചക്ക് വിളിക്കുന്നത്. ഇത്തവണ അവസാന ക്ഷണമാണ് മമത ബാനർജി നടത്തുന്നതെന്ന് മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്യുന്നു.

മമത ബാനർജിയുടെ ക്ഷണം സ്വീകരിക്കണമോയെന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാർ ഇന്നു ചേരുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം തീരുമാനിക്കും.

കൊൽക്കത്തയിലെ കാളിഘട്ടിലെ തന്റെ വസതിയിലേക്കാണ് മമത ബാനർജി ജൂനിയർ ഡോക്ടർമാരെ ക്ഷണിച്ചത്. ബംഗാൾ ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്കു വേണ്ടി ഡോക്ടർമാർക്ക് കത്തയച്ചത്.

കഴിഞ്ഞ യോഗത്തിൽ ചർച്ചയിൽ ഏർപ്പെട്ട അതേ സംഘത്തോടാണ് വൈകിട്ട് 4.45ന് മുഖ്യമന്ത്രിയുടെ വസതിയിൽ എത്താൻ ആവശ്യപ്പെട്ടത്. വിഷയം രാജ്യത്തിന്റെ പരമോന്നത കോടതിയിൽ ഉള്ളതിനാൽ ചർച്ചയുടെ തത്സമയ സം​പ്രേക്ഷണമോ വിഡിയോ ചിത്രീകരണമോ ഉണ്ടാകില്ലെന്നും പകരം മിനിറ്റ്സ് രേഖപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.

Tags:    
News Summary - Mamata Banerjee called the doctors for the last time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.