കൊൽക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ എൽ.പി.ജി വില 2,000 രൂപയാകുമെന്ന മുന്നറിയിപ്പുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളിലെ ജാർഗ്രാമിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മമതയുടെ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും വിറകുകൊണ്ട് പാചകം ചെയ്യുന്ന രീതിയിലേക്ക് ആളുകളെ വീണ്ടും എത്തിക്കുമെന്നും മമത കുറ്റപ്പെടുത്തി. ഏപ്രിലിന് മുമ്പായി ആവാസ് യോജന പ്രകാരമുള്ള വീടുകൾ കേന്ദ്രസർക്കാർ നിർമിക്കുമെന്ന് തോന്നുന്നില്ലെന്നും മമത പറഞ്ഞു. പശ്ചിമബംഗാൾ സർക്കാർ അതിന്റെ നിർമാണം തുടങ്ങുമെന്നും മമത ബാനർജി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കേന്ദ്രസർക്കാർ നൽകുന്നില്ല. സംസ്ഥാന സർക്കാർ ഇടപെട്ടാണ് 59 ലക്ഷം തൊഴിലാളികൾക്ക് ശമ്പളം നൽകിയതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. സന്ദേശ്ഖാലി ഉൾപ്പടെയുള്ള സംഭവങ്ങൾ ഉയർത്തി മമത സർക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് രൂക്ഷമായ വിമർശനവുമായി മമത രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.