യു. പിയിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ തൊഴിൽതട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ലഖ്നോ: തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ (എ.ടി.എസ്) ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് തൊഴിലന്വേഷകരിൽ നിന്നും പണം കൈപ്പറ്റിയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. പ്രതീക് മിശ്ര എന്നയാളാണ് പിടിയിലായത്.

ഐ.പി.എസ്/ഐ.എ.എസ് ഉദ്യോഗസ്ഥനായി നടിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 250ലധികം പേരാണ് തട്ടിപ്പിനിരയായത്.  വ്യാജ ഐ.പി.എസ് ഐ.ഡി കാർഡും നിയമന കത്തുകളും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകളും ഇയാളിൽനിന്നും കണ്ടെടുത്തു.

Tags:    
News Summary - Man arrested for duping 250 job aspirants in Lucknow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.