വസ്​തു തർക്കം: യുവാവിനെ സംഘം ചേർന്ന്​ അടിച്ചുകൊന്നു

ഉജ്ജയിൻ (മധ്യപ്രദേശ്​): വസ്​തു തർക്കത്തി​െൻറ പേരിൽ അഞ്ച്​ പേർ ചേർന്ന്​ 26കാരനെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന ദാരുണ സംഭവത്തി​െൻ മൊബൈൽ വിഡിയോ ദൃശ്യങ്ങൾ പുറത്തായി.

ഗോവിന്ദിനെ ബോധം പോകും വരെ വടിയും മറ്റും ഉപയോഗിച്ച്​ പ്രതികൾ മർദ്ദിക്കുകയായിരുന്നുവെന്നും ശേഷം ബൈക്കിൽ കയറ്റി കൊണ്ടുപോയി വീടിന്​ മുന്നിൽ ഇറക്കി വിടുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

അഞ്ച്​ പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കൂടുതൽ പ്രതികൾ അറസ്​റ്റിലാകാനുണ്ട്​. കന്നുകാലികളെ വളർത്തുന്നതും മേയാൻ വിടുന്നതുമായി ബന്ധപ്പെട്ട്​ ഗോവിന്ദും പ്രതികളിലൊരാളും തമ്മിൽ ദീർഘകാലമായി തർക്കമുണ്ടായിരുന്നു.

പ്രതികളിൽ ഒരാളായ അശു ദഗറാണ്​ സംസാരിക്കാനുണ്ടെന്ന്​ പറഞ്ഞ്​ ഗോവിന്ദിനെ വീട്ടിൽ നിന്ന്​ ഇറക്കികൊണ്ടുപോയത്​. ശേഷം മറ്റ്​​ പ്രതികൾ കൂടി ചേർന്ന്​ ​ഗോവിന്ദിനെ മർദ്ദിക്കുകയായിരുന്നുവെന്ന്​ സുഹൃത്ത്​ സൂരജ്​ പൊലീസിന്​ മൊഴി നൽകി.

ഗോവിന്ദ് ബോധരഹിതനായതോ​ടെ പ്രതികൾ ബൈക്കിൽ കയറ്റി വീടിന് പുറത്ത് ഇറക്കിവിട്ടു. ബന്ധുക്കൾ അദ്ദേഹത്തെ പ്രദേശ​െത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് 54 കിലോമീറ്റർ അകലെ ഇന്ദോറിലെ മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സക്കിടെ അദ്ദേഹം മരിച്ചു.

ഗോവിന്ദിനെ പരസ്യമായി മർദ്ദിക്കുന്നത് കണ്ടിട്ടും ആരും തടഞ്ഞില്ലെന്നും കൂടുതൽ പ്രതികളെ തിരയുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - Man Beaten To Death Over Land Dispute in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.