കോട്ട: വെന്‍റിലേറ്റർ സ്വിച്ച് അബദ്ധത്തിൽ ഊരിമാറ്റി എയർ കൂളർ ഓണാക്കി, രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ 40കാരന് ദാരുണാന്ത്യം. കോട്ട ജില്ലയിലെ മഹാറാവു ഭീം സിങ് (എം.ബി.എസ്) ആശുപത്രിയിലാണ് സംഭവം.
കോവിഡ് സംശയത്തെ തുടർന്ന് അത്യാസന്ന നിലയിൽ ജൂൺ 13നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിെൻറ കോവിഡ് പരിശോധനഫലം നെഗറ്റീവായിരുന്നു. അത്യാസന്ന വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ മറ്റൊരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് കോവിഡ് പോസിറ്റീവല്ലാത്ത രോഗിയെ ജൂൺ 15ന് ഐസൊേലഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി.
വെന്റിലേറ്ററിെൻറ സഹായത്തോടെയായിരുന്നു ഐസൊലേഷൻ വാർഡിൽ ഇദ്ദേഹത്തിെൻറ ജീവൻ നിലനിർത്തിയിരുന്നത്. ബന്ധുക്കളിൽ ഒരാൾ രോഗിക്ക് സഹായിയുമായി ഉണ്ടായിരുന്നു. ഐെസാലേഷൻ വാർഡിൽ കടുത്ത ചൂട് അനുഭവപ്പെട്ടതിെന തുടർന്ന് ബന്ധു എയർ കൂളർ സ്വന്തമായി വാങ്ങുകയായിരുന്നു. എന്നാൽ വൈദ്യുതിയുമായി ബന്ധിപ്പിക്കാൻ പ്ലഗ് കാണാത്തതിനെ തുടർന്ന് സമീപത്ത് കണ്ട സ്വിച്ച്് ബോർഡിലെ പ്ലഗ് ഉൗരി എയർ കൂളർ ഓണാക്കുകയായിരുന്നു. രോഗിയുടെ ജീവൻ നിലനിർത്താൻ സഹായിച്ചിരുന്ന വെന്റിലേറ്ററിെൻറ പ്ലഗ് ആയിരുന്നു ബന്ധു ഊരിമാറ്റിയത്.
അരമണിക്കൂർ കഴിഞ്ഞതോടെ വെന്റിലേറ്ററിെൻറ പ്രവർത്തനം നിലച്ചു. രോഗിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി. ഉടൻ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ നിലനിർത്താനായില്ല. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിക്ക് രൂപം നൽകി. ഡെപ്യൂട്ടി സുപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്. ചീഫ് മെഡിക്കൽ ഓഫിസർ എന്നിവരടങ്ങുന്ന കമ്മിറ്റി ശനിയാഴ്ച റിപ്പോർട്ട് നൽകണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നവീൻ സക്സേന അറിയിച്ചു. അതേസമയം ആേരാപണ വിധേയനായ രോഗിയുടെ ബന്ധു കമ്മിറ്റിയോട് പ്രതികരിക്കാൻ തയാറായില്ല. അന്വേഷണ റിപ്പോർട്ടിൽ പറയുന്ന കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് രോഗിയെ ചികിത്സിച്ചിരുന്ന ഡോക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.