ലഖ്നോ: ഭാര്യയെ വൈദ്യുതാഘാതമേൽപിച്ച് കൊന്ന് മുറിക്കുള്ളിൽ കുഴിച്ചുമൂടിയാൾ പിടിയിൽ. ഉത്തർപ്രദേശിലെ ലഖിംപൂരിലെ ഗോല ഗോകരൻ പ്രദേശത്താണ് കൊലപാതകം. പിടിയിലാകാതിരിക്കാൻ ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട മുമറിക്കുള്ളിൽ രണ്ടു ദിവസം കഴിഞ്ഞ ശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്.
സംഭവത്തിൽ മുഹമ്മദ് വാഷി എന്നയാളാണ് പിടിയിലായത്. ഇയാളുടെ മാതാവ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
രാത്രി ഇയാളും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ഭാര്യ ഉറങ്ങിയപ്പോൾ കൈകാലുകൾ ബന്ധിച്ച് വൈദ്യുതാഘാതമേൽപ്പിക്കുകയായിരുന്നു. ഇതേ മുറിയിൽ തറ കുഴിച്ചാണ് ഇയാൾ മൃതദേഹം മറവു ചെയ്തത്.
പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.