ന്യൂഡൽഹി: വടക്ക്കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ മർദനമേൽക്കുകയും പൊലീസ് ദേശീയഗാനം പാടിപ്പിക്കുകയും ചെയ്ത യുവാവ് മരിച്ചു. കർദംപുരി സ്വദേശിയായ ഫൈസാൻ (24) മരിച്ചത്. കലാപത്തിനിടെ മർദനത്തിനിരയായി അവശരായ യുവാക് കളോട് പൊലീസ് ദേശീയഗാനം പാടാൻ പറയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
ഗുരുതര പരിക്കുകളോടെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിക് കപ്പെട്ട ഫൈസാൻ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റൊരു യുവാവ് അവശനായി കിടക്കുന്നതും പ്രചരി ക്കുന്ന വീഡിയോയിലുണ്ട്. പൊലീസ് നോക്കി നിൽക്കെയാണ് യുവാക്കൾ ക്രൂരമായി ആക്രമിക്കെപ്പട്ടത്.
മർദനത്തിനിരയായി അവശനായ ഫൈസാനെ പൊലീസുകാർ ദേശീയഗാനം പാടിപ്പിക്കുന്ന ദൃശ്യം ആൾട്ട് ന്യൂസാണ് പുറത്തുവിട്ടത്. ഒരു സംഘം പൊലീസുകാർ അക്രമികൾക്ക് ചുറ്റും നിൽക്കുന്നതും വിഡിയോയിൽ കാണാം. പൊലീസുകാർ യുവാക്കളുടെ മുഖത്തേക്ക് ലാത്തി ചൂണ്ടി ‘നന്നായി പാടൂ’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്.
ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലെത്തിച്ച് മർദിക്കുകയും ചെയ്തതായി ഫൈസാെൻറ ബന്ധുക്കൾ പറഞ്ഞു. ജ്യോതി കോളനി പൊലീസ് സ്റ്റേഷനിലാണ് ഇവരെ എത്തിച്ചിരുന്നത്. ഇരുമ്പ് ദണ്ഡുകൾ കൊണ്ടാണ് അവരെ മർദിച്ചത്. ഫൈസാെൻറ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ശരീരം മുഴുവൻ അടികൊണ്ട് രക്തം കല്ലിച്ച് കറുപ്പുനിറമായിരുന്നുവെന്നും ഫൈസാെൻറ മാതാവ് പറഞ്ഞു.
ഫൈസാനെ ആൾക്കൂട്ടം മർദിച്ചുവെന്നും പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും അറിഞ്ഞ് സ്റ്റേഷനിലെത്തിയെങ്കിലും മാതാവിനെ കാണാനോ പറഞ്ഞുവിടാനോ പൊലീസ് തയാറായില്ല. പുലർച്ചെ ഒരു മണിവരെ താൻ പൊലീസ് സ്റ്റേഷെൻറ പുറത്ത് കാത്തുനിന്നു. രാവിലെ മറ്റ് രണ്ട് പേരെ ഒപ്പം കൂട്ടി സ്റ്റേഷനിലെത്തി. എന്നാൽ എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടക്കുമെന്നാണ് പൊലീസ് പറഞ്ഞത്. അന്ന് രാത്രി 11 മണിയോടെ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു. അപ്പോഴേക്കും അവൻ മരിക്കാറായിരുന്നു. ൈഫസാനെ നേരിട്ട് കർദംപൂരിലെ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും മാതാവ് പറഞ്ഞു.
ക്ലീനിക്കിലെത്തിക്കുേമ്പാൾ ഫൈസാെൻറ രക്തസമ്മർദ്ദവും പൾസും താഴ്ന്നനിലയിലായിരുന്നുവെന്നും ആന്തരകാവയവങ്ങൾക്ക് പരിക്കേറ്റിരുന്നുവെന്നും ഡോക്ടർ ഖാലഖ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.