ഭാര്യയോടുളള ദേഷ്യം തീർക്കാൻ മൂന്ന് കൂട്ടികൾക്ക് ഐസ് ക്രീമിൽ എലിവിഷം ചേർത്തുനൽകി പിതാവിന്‍റെ ക്രൂരത

മുംബൈ: ഭാര്യയോട് വഴക്കിട്ട് സ്വന്തം കൂട്ടികൾക്ക് ഐസ് ക്രീമിൽ എലിവിഷം ചേർത്തുനൽകി പിതാവിന്‍റെ ക്രൂരത. മുംബൈയിലെ മാൻകുർദ് ഏരിയയിലാണ് സംഭവം. വിഷം ചേർത്ത ഐസ് ക്രീം കഴിച്ച ആറുവയസുകാരൻ മരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ജൂൺ 25നാണ് സംഭവം നടന്നത്. കുട്ടി മരിച്ചതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഭാര്യ നസിയ ബീഗവും ഭർത്താവ് അലി നൗഷാദും തമ്മിൽ വഴക്ക് പതിവായിരുന്നു. വഴക്കിട്ട ശേഷം നസിയ ബീഗം സഹോദരിയുടെ വീട്ടിലേക്ക് പോയി. ഈ സമയത്ത് ഐസ് ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് മൂന്ന് മക്കളെയും കൂട്ടി അലി നൗഷാദ് പുറത്തുപോകുകയായിരുന്നു.

നസിയ ബീഗം തിരിച്ചെത്തിയപ്പോൾ കുട്ടികൾ വയറുവേദനിക്കുന്നുവെന്ന് പരാതി പറഞ്ഞതോടെ ഇവരെ ആശുപത്രിയിലെത്തിച്ചു. കുട്ടികൾ അറിയാതെ വിഷം കഴിച്ചുവെന്നാണ്  നസിയ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ കുട്ടി മരിച്ചതോടെ സത്യം പറയുകയായിരുന്നു.

ദിവസവേതനക്കാരനാണ് അലി നൗഷാദ്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസെടുത്തു. എന്നാൽ ഇയാൾ ഒളിവിലാണ്. ചികിത്സയിലിരിക്കുന്ന കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - Man mixes rat poison in kids' ice cream after dispute with wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.