മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുടെ പി.എ വേഷമണിഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പേഴ്‌സണൽ അസിസ്റ്റന്റ് ചമഞ്ഞ് അലക്കുകാരന്‍റെ കൈയിൽ നിന്ന് 15 ലഷം രൂപ തട്ടിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സുഹാസ് മഹാദിക്കിനെയും വ്യാജ പി.എയായി വേഷം കെട്ടിയ കിരൺ പട്ടീലിനെയുമാണ് അറസ്റ്റ് ചെയ്തത്.

അലക്കുകാരനായ മല്ലേഷ് കല്ലൂരിയുടെ (46) പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചേരി പുനരധിവാസ അതോറിറ്റിയുടെ കീഴിൽ മല്ലേഷ് കല്ലൂരിയുടെ പണിസ്ഥലം ഉൾപ്പെടുന്ന സ്ഥലങ്ങൾ പുനർവികസനം നടത്തുന്നതായി അറിയിച്ചിരുന്നു. എന്നാൽ ധോബി ഘട്ട് റെസിഡന്‍റ് സൊസൈറ്റി പ്രസിഡന്‍റ് കല്ലൂരിയെ യോഗ്യതാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുവാൻ അപേക്ഷ സമർപ്പിച്ചെന്ന് അറിഞ്ഞതോടെയാണ് തട്ടിപ്പിനാധാരമായ സംഭവങ്ങൾ തുടങ്ങുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവരമറിഞ്ഞ കല്ലോരി പ്രദേശവാസിയായ സുഹാസ് മഹാദിക്കിനോട് സഹായം അഭ്യർത്ഥിച്ചു. ഫഡ്‌നാവിസിന്‍റെ ഔദ്യോഗിക വസതിയായ സാഗർ ബംഗ്ലാവിൽ ഉപമുഖ്യ മന്ത്രിയുടെ പി.എ യായ ഒരാളെ തനിക്ക് പരിചയമുണ്ടെന്ന് പറഞ്ഞ് മഹാദിക്ക് വാട്സാപ്പ് നമ്പറിലൂടെ രേഖകൾ വാങ്ങിയിരുന്നു.

ശേഷം വിധാൻ ഭവനിനടുത്ത് വച്ച് മഹാദിക്ക് കല്ലൂരിയെ പട്ടേലിന് പരിചയപ്പെടുത്തി. പട്ടേൽ മഹാരാഷ്ട്ര സ്റ്റേറ്റെന്നെഴുതിയ ഐ.ഡി കാർഡ് ധരിച്ചിരുന്നു. 35 ലക്ഷം രൂപ നൽകിയാൽ ഉറപ്പായം പണി നടത്താമെന്ന് ഇവർ വാഗ്ദാനം നൽകിയതായും എഫ് .ഐ.ആർ റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ കല്ലോരിക്ക് സൊസൈറ്റിയിൽ നിന്ന് സ്വരൂപിക്കാനായ 15 ലക്ഷം രൂപ ഇരുവരും ചേർന്ന് കൈപറ്റുകയായിരുന്നു. പറഞ്ഞ സമയത്തിൽ പണി നടക്കാത്തതിനെ തുടർന്ന് സാഗർ ബംഗ്ലാവിൽ നേരിട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പിനിരയായത് മനസ്സിലായത്. കല്ലോരി മറൈൻ ഡ്രൈവ് ലൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തു.

തുടർന്ന് തിത്വാലയിൽ നിന്ന് പട്ടേലിനെ പിടികൂടുകയായിരുന്നു.ചോദ്യംചെയ്യലിനിടെയാണ് പട്ടേൽ തട്ടിപ്പിൽ മഹാദിക്കിനുള്ള പങ്ക് വെളിപ്പെടുത്തിയത്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 170 , 419, 420 എന്നീ വകുപ്പുകളിൽ കേസെടുത്തു. തുടരന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Man Poses As D Fadnavis's Personal Assistant, Arrested For Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.