വഡോദര: വിവാഹദിനത്തിലെ ആർത്തവം മറച്ചുവെച്ചുവെന്ന് ആരോപിച്ച് വിവാഹമോചന ഹരജി നൽകി യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
വിവാഹ ദിനത്തിലെ ആർത്തവ വിവരം മറച്ചുവെച്ചതുവഴി വിശ്വാസം ലംഘിക്കപ്പെട്ടതോടെ താനും മാതാവും ഞെട്ടിയിരുന്നു. വിവാഹ ചടങ്ങുകൾക്കുശേഷം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഒരുങ്ങുേമ്പാഴാണ് ആർത്തവ വിവരം യുവതി വെളിപ്പെടുത്തിയതെന്നും പറയുന്നു.
ജനുവരി അവസാന ആഴ്ചയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവാവ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. യുവതി അധ്യാപികയും.
ഇതുകൂടാതെ നിരവധി ആരോപണങ്ങളും പരാതിയിൽ യുവാവ് ആരോപിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം കുടുംബചെലവിന് പണം നൽകുന്നതിന് യുവതി വിലക്കേർപ്പെടുത്തി. മുതിർന്ന സഹോദരൻ കുടുംബത്തിലേക്ക് ചെലവ് നൽകുന്നുണ്ട്. എന്നാൽ താൻ കുടുംബ ചെലവിന് പണം നൽകേണ്ടെന്നും പകരം എല്ലാമാസവും 5000 രൂപ ഭാര്യക്ക് നൽകണമെന്ന് ആവശ്യപ്പെട്ടതായും യുവാവ് പറയുന്നു.
യുവതി വീട്ടിൽ എ.സി വെക്കണമെന്ന് ആവശ്യപ്പെട്ടതായും എന്നാൽ എ.സി വെക്കാനുള്ള പണം തന്‍റെ കൈയിൽ ഇല്ലെന്ന് വ്യക്തമാക്കിയതോടെ സ്വന്തം വീട്ടിലേക്ക് യുവതി മടങ്ങിപോയതായും പരാതിയിലുണ്ട്. പിന്നീട് യുവതി വീട്ടിലേക്ക് തിരികെ വന്നെങ്കിലും ഇടക്കിടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപോകുമെന്നും ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്തുകയെന്നും പറയുന്നു.
ലോക്ഡൗണിൽ ആവശ്യപ്പെട്ട പണം നൽകാൻ കഴിയാതെ വന്നതോടെ കൈയിൽ പണമില്ലെന്ന് അറിയുമായിരുന്നുവെങ്കിൽ ആദ്യരാത്രിതന്നെ പത്തു പുരുഷൻമാരുമായി കിടക്ക പങ്കിടുമായിരുന്നുവെന്ന് യുവതി പറഞ്ഞതായും യുവാവ് ആരോപിച്ചു. കൂടാതെ ടെറസിൽനിന്ന് ചാടി മരിക്കുമെന്ന് യുവതി ആത്മഹത്യ ഭീഷണി മുഴക്കിയതായും പറയുന്നു.
മേയിൽ യുവതി മാതാപിതാക്കളുടെ അടുത്ത് പോയശേഷം തന്‍റെ പേരിൽ ബാപോഡ് പൊലീസ് സ്റ്റേഷനിൽ വ്യാജ പരാതി നൽകിയതിനെ തുടർന്നാണ് വിവാഹമോചന ഹരജി നൽകാൻ നിർബന്ധിതനായതെന്നും പരാതിയിൽ പറയുന്നുണ്ട്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.