കെജ്​രിവാളിന്​ വധഭീഷണി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട്​ 6.16ന് ഡൽഹി പൊലീസ്​ കൺട്രോൾ റൂമിലേക്ക്​ വിളിച്ചാണ്​ അജ്ഞാതൻ ഭീഷണി മുഴക്കിയത്​. അന്വേഷണത്തിൽ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ്​ സ്വദേശി രവീന്ദർ കുമാർ തിവാരിയാണ്​ ​േഫാൺ വിളിച്ചതെന്ന്​​​ പൊലീസ്​ കണ്ടെത്തി.

ഉടൻ പൊലീസ്​ ഇയാളുടെ വീട്ടിലെത്തിയെങ്കിലും രവീന്ദറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മദ്യപാനിയും മാനസികാസ്വസ്​ഥമു​ള്ളയാളാണെന്നുമാണ്​​ അയൽക്കാർ നൽകുന്ന വിവരം.

കെജ്​രിവാളിനെ വെടിവെക്കുമെന്നറിയിച്ചാണ്​ ഇയാൾ​ ​ഫോൺ ചെയ്​തത്​. ആരാണ്​ ഫോൺചെയ്യുന്നതെന്ന്​ പൊലീസ്​ ചോദിച്ചെങ്കിലും കെജ്​രിവാളിനെ കൊന്നശേഷം പേര്​ വെളിപ്പെടുത്താമെന്നായിരുന്നു രവീന്ദറി​െൻറ മറുപടി. .

 

Tags:    
News Summary - Man Threatens To Kill Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.