​'ചിലർ ദൈവമാകാൻ ശ്രമിക്കുന്നു'; മോഹൻ ഭാഗവതിന്റെ പ്രസ്താവന മോദിയെ ഉദ്ദേശിച്ചെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ചിലർ ദൈവമാകാൻ ശ്രമിക്കുകയാണെന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയിൽ രാഷ്ട്രീയവിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവനയെന്ന് കോൺഗ്രസ് വിമർശിച്ചു.

പുരോഗതിക്കും മനുഷ്യന്റെ അത്യാഗ്രഹങ്ങൾക്കും ഒരു അവസാനവുമില്ലെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പ്രതികരണം. ജാർഖണ്ഡിൽ വികാസ് ഭാരതിയെന്ന സംഘടന നടത്തിയ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ​ഭാഗവതിന്റെ പ്രതികരണം.

പുരോഗതിക്ക് എന്നെങ്കിലും ഒരു അവസാനമുണ്ടോ. വികസനവും അത്തരത്തിലുള്ള ഒന്നാണ്. നാം ലക്ഷ്യം നേടിക്കഴിഞ്ഞാലും കുറച്ച് കൂടി മുന്നോട്ട് പോകാനുണ്ടെന്ന് നമുക്ക് തോന്നും. മനുഷ്യർ അമാനുഷികരാകാൻ ആഗ്രഹിക്കും. സിനിമകളിൽ കാണുന്നത് പോലെ അമാനുഷിക ശക്തി വേണമെന്നായിരിക്കും ഇവരുടെ ആഗ്രഹം. അമാനുഷികനായാലും മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവസാനമുണ്ടാവില്ല. പിന്നീട് അവൻ ദേവനാകാൻ ആഗ്രഹിക്കും അതി​ന് ശേഷം ഭഗവാനാകണമെന്നായിരിക്കും ചിലരുടെ ആഗ്രഹം.

ഭാഗവതിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാ​ലെ ഇക്കാര്യത്തിൽ പ്രതികരണവുമായി കോൺഗ്രസും രംഗത്തെത്തി. ദൈവം നേരിട്ടയച്ച പ്രധാനമന്ത്രി നാഗ്പൂരിൽ നിന്നുള്ളയാൾ ജാർഖണ്ഡിൽ നിന്നും ലോക് കല്യാൺ മാർഗിലേക്ക് ഒരു മിസൈൽ അയച്ച വിവരം അറിഞ്ഞിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം. ഭാഗവതിന്റെ പ്രസംഗം പങ്കുവെച്ചായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി നടത്തിയ പ്രസ്താവനയെയാണ് കോൺഗ്രസ് ആയുധമാക്കിയത്. അമ്മ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു ശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈശ്വരൻ എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായെന്നായിരുന്നു മോദിയുടെ പ്രസ്താവന.

Tags:    
News Summary - ‘Man wants become Superman, Dev, Bhagwan,’ says Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.