ന്യൂഡൽഹി: ബി.ജെ.പി ചൊവ്വാഴ്ച പ്രഖ്യാപിച്ച 39 സ്ഥാനാർഥികളുടെ ലിസ്റ്റിൽ േമനക ഗാന ്ധിയും മകൻ വരുൺ ഗാന്ധിയും. എന്നാൽ, പിലിബിത്തിൽനിന്ന് കേന്ദ്ര മന്ത്രികൂടിയായ േമനക ഗാന്ധിയെ സുൽത്താൻപുരിലേക്ക് മാറ്റി. പിലിബിത്തിൽ വരുൺ ഗാന്ധി ജനവിധിതേടും.
ബി.ജെ.പിയുമായി ഇടക്കാലത്ത് ഉടക്കിയ വരുൺ ഗാന്ധിക്ക് സീറ്റ് നൽകില്ലെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
താരതമ്യേന സുരക്ഷിത മണ്ഡലമായ പിലിബിത്തിൽ വരുൺ ഗാന്ധിയെ നിർത്താൻ േമനക ഗാന്ധി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. 2009ൽ പിലിബിത്തിൽനിന്ന് വരുൺ ഗാന്ധി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.