ന്യൂഡൽഹി: മംഗലാപുരം, അഹ്മദാബാദ്, ലഖ്നോ വിമാനത്താവളങ്ങൾ 50 വർഷത്തേക്ക് അദാനി എൻറർപ്രൈസസിന് കൈമാറാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. അദാനി ലേലത്തിൽ പിടിച്ച തിരുവനന്തപുരം, ഗുവാഹതി, ജയ്പുർ എന്നീ വിമാനത്താവളങ്ങളുടെ കൈമാറ്റക്കാര്യത്തിൽ ഇൗ മാസംതന്നെ തീരുമാനമുണ്ടാകും.
കേരള സർക്കാർ എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്തിെൻറ കാര്യത്തിൽ തൽക്കാലം തീരുമാനം മാറ്റിവെച്ചത്. വിമാനത്താവള നടത്തിപ്പിൽ അവകാശമുന്നയിച്ച് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനം പരിശോധിച്ച് കേന്ദ്രം വൈകാതെ നിലപാെടടുക്കുമെന്ന് വ്യോമയാന മന്ത്രി സർദീപ് സിങ് പുരി രാജ്യസഭയിൽ വിശദീകരിച്ചു.
ആറു വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനാണ് തത്ത്വത്തിൽ തീരുമാനിച്ചിരുന്നത്. ഇൗ വിമാനത്താവളങ്ങളിൽ എത്തുന്ന ഒാരോ യാത്രക്കാരെൻറയും പേരിൽ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ തുക നൽകാമെന്ന് വാഗ്ദാനം ചെയ്തത് അദാനി ഗ്രൂപ്പാണ്. ഇതിനിടയിലാണ് വിവിധ വിഷയങ്ങൾ ഉയർത്തി കേരളം എതിർപ്പ് അറിയിച്ചത്. കേരളത്തിെൻറ ആവശ്യം അംഗീകരിക്കാൻ സാധ്യത വിരളമാണ്. ആവശ്യം പരിശോധിക്കുന്നതിെൻറ പേരിൽ തീരുമാനം തൽക്കാലം മാറ്റിവെച്ചുവെന്നു മാത്രം.
മംഗലാപുരം അടക്കം മൂന്നു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ് ഏറ്റെടുക്കുേമ്പാൾ അവിടെ ജോലി ചെയ്യുന്നവർക്ക് എയർപോർട്ട് അതോറിറ്റി ജീവനക്കാരായി തുടരുകയോ അദാനി ഗ്രൂപ്പിലേക്കു മാറുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. വിമാനത്താവള നടത്തിപ്പിൽ പുതുമുഖമാണ് അദാനി ഗ്രൂപ്.
പ്രവർത്തനപരിചയമുള്ള മറ്റു സ്വകാര്യ കമ്പനികളെ തഴഞ്ഞാണ് അദാനി ഗ്രൂപ്പിന് ആറു വിമാനത്താവളങ്ങളും പാട്ടത്തിനു കൈമാറാൻ നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.