മംഗളൂരു: ബി.ജെ.പിയുടെ 'മംഗളൂരു ചലോ' ബൈക്ക് റാലിക്ക് കർണാടകയിൽ നിരോധനാജ്ഞ. ബംഗളൂരു സിറ്റി പൊലീസ് കമീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. റാലിക്കെത്തിയ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. റാലിക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. അതേസമയം, റാലിയുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
അനുമതി നിഷേധിച്ചിട്ടും റാലി നടത്തിയ നിരവധി ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻ ആഭ്യന്തരമന്ത്രി ആർ. അശോക, ശോഭ കരംദ് ലജ്, ബി.ജെ.പി യുവ മോർച്ച പ്രസിഡന്റ് പ്രതാപ് സിംഹ എന്നിവരുൾപ്പെടെ 200ലധികം ബി.ജെ.പി പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലാണ്. നിരവധി ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
റാലി നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ബൈക്കുകൾ ഉപയോഗിച്ച് ഗതാഗതം തടയുന്നത് അംഗീകരിക്കാനാവില്ല. അവരുടേത് രാഷ്ട്രീയപാർട്ടിയാണെങ്കിൽ മതസൗഹാർദം കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ വളരെ പ്രകോപനമായാണ് പ്രവർത്തകർ സംസാരിക്കുന്നത്. കാൽനടയായി റാലി നടത്താം. വായ്പ എഴുതിത്തള്ളാൻ ആവശ്യപ്പെട്ട്ഡൽഹിയിലേക്ക് ബി.ജെ.പി റാലി നടത്തട്ടെയെന്നും അതിന് തങ്ങളും കൂടെയുണ്ടാകുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയിൽ ഹിന്ദുക്കൾക്കെതിരായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി റാലി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.