ഇംഫാൽ: സമാധാനം കൈവന്ന സാഹചര്യത്തിൽ മണിപ്പൂരിൽ സൈന്യത്തിെൻറ പ്രത്യേക അധികാര നിയമത്തിൽ (അഫ്സ്പ) പുനരാലോചന നടത്താൻ സമയമായെന്ന് മുഖ്യമന്ത്രി എൻ. ബിരേൻസിങ്. അതോടൊപ്പം അന്താരാഷ്ട്ര അതിർത്തിയിലെ സാഹചര്യവും അയൽരാജ്യങ്ങളുടെ ആശങ്കയും വിലയിരുത്തേണ്ടതുണ്ട്. ചൈന, ബർമ, ബംഗ്ലാദേശ് രാജ്യങ്ങളുമായി മണിപ്പൂർ 397 കി.മീ. അതിർത്തി പങ്കിടുന്നുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
സംസ്ഥാനത്ത് സമാധാനമുണ്ടെങ്കിലും രാജ്യത്തിെൻറ സുരക്ഷ പ്രധാനമായതിനാൽ അതിനാണ് മുൻഗണന. വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായവും ആയുധ വിതരണവും തള്ളിക്കളയാനാകില്ല. ക്രമസമാധാനം കണക്കിലെടുത്ത് നിയമം എടുത്തുകളയണമെന്നാണ് തെൻറ വ്യക്തിപരമായ അഭിപ്രായമെങ്കിലും അങ്ങനെ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1980ലാണ് സംഘർഷ മേഖലയായ മണിപ്പൂരിൽ ‘അഫ്സ്പ’ നടപ്പാക്കിയത്. പിന്നീട് സംസ്ഥാന സർക്കാർ നിയമം നീട്ടിക്കൊണ്ടുപോയി. പ്രത്യേക അധികാരം ഉപയോഗിച്ച് സൈന്യം സ്ത്രീകളെയടക്കം പീഡിപ്പിക്കുന്നതായി നിരവധി പരാതികൾ ഉയർന്നു. നിയമം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഇറോം ശർമിള 16 വർഷത്തോളം നിരാഹാരം അനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.