ഡൽഹി ഗവർണർക്കെതിരെ മനീഷ്​ സിസോദിയയും നിരാഹാര സമരം തുടങ്ങി

ന്യൂ​ഡ​ൽ​ഹി: ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജ​ലി​​​​െൻറ വ​സ​തി​യി​ൽ നടക്കുന്ന കെജ്​രിവാളി​​​െൻറ കുത്തിയിരിപ്പ്​ സമരത്തിൽ ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിനിനു പിറകെ ഉപ മുഖ്യമ​ന്ത്രി മനീഷ്​ സിസോദിയയും അനിശ്​ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്നലെ സത്യേന്ദ്ര ജെയിൻ നിരാഹാരം തുടങ്ങിയിരുന്നു. സിസോദിയ നിരാഹാര സമരം തുടങ്ങുന്നതായി ഇന്ന്​ രാവി​െല ട്വിറ്ററിലൂടെയാണ്​ അറിയിച്ചത്​. 

ജോ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന ​െഎ.​എ.​എ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത​ട​ക്കമുള്ള ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരമിരിക്കുമെന്നാണ്​​ കെജ്​രിവാളും മന്ത്രിമാരും വ്യക്​തമാക്കിയിരിക്കുന്നത്​. എന്നാൽ സമരം മൂന്നാം ദിനത്തിലേക്ക്​ കടന്നിട്ടും ല​ഫ്. ഗ​വ​ർ​ണ​ർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ലഫ്​. ഗവർണർ കേ​ന്ദ്ര​​ത്തി​​​​െൻറ പാ​വ​യാ​വു​ക​യാ​ണെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ അ​ദ്ദേ​ഹ​ത്തി​​​​െൻറ വ​സ​തി വി​ട്ടു​പോ​കി​ല്ലെ​ന്നും​ കെ​ജ്​​രി​വാ​ൾ വ്യ​ക്ത​മാ​ക്കി. 

ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ, മ​ന്ത്രി​മാ​രാ​യ സ​ത്യേ​ന്ദ്ര ജെ​യി​ൻ, ഗോ​പാ​ൽ റാ​യ്​ എ​ന്നി​വ​രാ​ണ്​ കെ​ജ്​​രി​വാ​ളി​െ​നാ​പ്പ​മു​ള്ള​ത്. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി ഇന്ന്​ ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ലേ​ക്ക്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി മാ​ർ​ച്ച്​ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.​ അ​തേ​സ​മ​യം, സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ ട്വി​റ്റ​റി​ൽ ഹാ​ഷ്​ ടാ​ഗ്​ കാ​മ്പ​യി​നു​മാ​യി ​െഎ.​എ.​എ​സ്​ ബോ​ഡി രം​ഗ​ത്തെ​ത്തി. 

ഞ​ങ്ങ​ൾ ജോ​ലി​യി​ലാ​ണ്​ സ​മ​ര​ത്തി​ല​ല്ല. സ​മ​രം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ബ​ജ​റ്റ്​ അ​ട​ക്കം എ​ങ്ങ​െ​ന​യാ​ണ്​ ത​യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ, മ​ന്ത്രി​മാ​രി​ൽ​നി​ന്നും മ​റ്റും ത​ങ്ങ​ൾ നി​ര​ന്ത​രം ഭീ​ഷ​ണി​യും മ​റ്റ്​ അ​തി​ക്ര​മ​വും നേ​രി​ട്ടു​​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ​െഎ.​എ.​എ​സ്​ ബോ​ഡി ആ​രോ​പി​ച്ചു. 

തി​ങ്ക​ളാ​ഴ്ച​ വൈ​കീ​ട്ട്​ അ​ഞ്ചു​ മ​ണി​ക്കാ​ണ്​ മ​ന്ത്രി​മാ​രോ​ടൊ​പ്പം കെ​ജ്​​രി​വാ​ൾ ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ലെ​ത്തി മൂ​ന്ന്​ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ക​ത്തു ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​​​ വെ​യ്​​റ്റി​ങ്​ റൂ​മി​ലേ​ക്ക്​ മാ​റി കു​ത്തി​യി​രി​പ്പ്​ സ​മ​രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ലു മാ​സ​മാ​യി സ​ർ​ക്കാ​റു​മാ​യി നി​സ്സ​ഹ​ക​ര​ണം തു​ട​രു​ന്ന ​​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക, സ​മ​രം തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, വീ​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ അ​നു​വാ​ദം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ഉ​ന്ന​യി​ച്ച​ത്. 

Tags:    
News Summary - Manish Sisodia Begins Indefinite Fast -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.