ന്യൂഡല്‍ഹി: ഹൈകോടതി ചീഫ് ജസ്റ്റിസുമാരില്‍നിന്ന് സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ ശിപാര്‍ശ ചെയ്തവരുടെ പട്ടികയില്‍നിന്ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്‍െറ പേര് വെട്ടിമാറ്റി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ കൊളീജിയത്തിന്‍െറ നടപടിക്കെതിരെ കൊളീജിയം അംഗമായ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വിയോജിപ്പ് രേഖപ്പെടുത്തി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, മോഹന്‍ എം. ശാന്തഗൗഡര്‍, ദീപക് ഗുപ്ത, എസ്. അബ്ദുല്‍ നസീര്‍ എന്നിവര്‍ ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇവരോടൊപ്പം ആദ്യ പട്ടികയിലുണ്ടായിരുന്ന ഏക വനിതയായിരുന്നു കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ അധ്യക്ഷതയിലുണ്ടായിരുന്ന ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ കൂടി ഉള്‍പ്പെട്ട കൊളീജിയം അംഗീകരിച്ച ഈ പട്ടികയില്‍നിന്നാണ് മുന്‍ ചീഫ് ജസ്റ്റിസ് വിരമിച്ചശേഷം ചേര്‍ന്ന കൊളീജിയം ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്‍െറ പേര് വെട്ടിയത്.
ഹൈകോടതി ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും മുതിര്‍ന്നത് കര്‍ണാടകക്കാരിയായ ഇവരായിരുന്നു. എന്നിട്ടും പേര് വെട്ടിമാറ്റുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കിയിരുന്നില്ല. ഇതത്തേുടര്‍ന്നാണ് ജസ്റ്റിസ് ചെലമേശ്വര്‍ വിയോജനക്കുറിപ്പെഴുതിയത്. ഇതുപോലെ മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അംഗീകാരം നല്‍കിയ പട്ടികയിലുണ്ടായിരുന്ന ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിന്‍െറ പേരും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായശേഷം വെട്ടിമാറ്റിയിരുന്നു. ഇതിനെയും അന്ന് വിയോജനക്കുറിപ്പിലൂടെ ജസ്റ്റിസ് ചെലമേശ്വര്‍ ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.