വാഗ്ദാനങ്ങൾ നൽകി മോദി ജനങ്ങളെ കബളിപ്പിച്ചെന്ന് മൻമോഹൻ സിങ്

ന്യൂഡൽഹി: സാമ്പത്തിക നയ വിഷയത്തിൽ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്. വലിയ വാഗ്ദാനങ്ങൾ നൽകി മോദി രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ചെന്ന് 84മത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച മൻമോഹൻ സിങ് ആരോപിച്ചു. 

രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്നത് അടക്കം വലിയ വാഗ്ദാനങ്ങളാണ് ഭരണത്തിലേറാനായി മോദി നൽകിയത്. എന്നാൽ, രണ്ട് കോടി പോയിട്ട് രണ്ടു ലക്ഷം തൊഴിൽ പോലും നൽകാൻ ബി.ജെ.പി സർക്കാറിന് സാധിച്ചില്ല. നോട്ട് അസാധുവാക്കൽ പോലുള്ള നടപടി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ ബി.ജെ.പി കുട്ടിച്ചോറാക്കിയെന്നും മൻമോഹൻ കുറ്റപ്പെടുത്തി. 

ജമ്മു കശ്മമീരിലെ സ്ഥിതിഗതികളെ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തു. കശ്മമീരിലെ അന്തരീക്ഷം ദിനം പ്രതി കലുഷിതമാക്കി. രാജ്യത്തിന്‍റെ അതിർത്തികൾ സുരക്ഷിതമല്ലെന്ന യാഥാർഥ്യമാണ് ഇതിൽ നിന്ന് മനസിലാകുന്നത്. അതിർത്തി കടന്നുള്ളതും ആഭ്യന്തരവുമായ തീവ്രവാദം വർധിച്ചതായും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി. 


 

Tags:    
News Summary - Manmohan Singh Attack to BJP and PM Narendra Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.