7+2 ഫോർമുലയുമായി മനോഹർ ഖട്ടാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

ചണ്ഡീഗഢ്: തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും സ്വതന്ത്രരുടെ പിന്തുണയോടെ ഹരിയാനയിൽ അധികാരം ഉറപ്പിച്ച് മനോഹർ ലാൽ ഖട്ടാർ. ഇന്ത്യൻ ദേശീയ ലോക്ദൾ (ഐ‌.എൻ‌.എൽ‌.ഡി) എം‌.എൽ.‌എ അഭയ് ചൗതാല, ഹരിയാന ലോഖിത് പാർട്ടി (എച്ച്.എൽ‌.പി) എം‌. എൽ.‌എ ഗോപാൽ കൃഷ്ണ, ഏഴ് സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെ മനോഹർ ലാൽ ഖട്ടാർ വീണ്ടും ഹരിയാന മുഖ്യമന്ത്രിയാകുമെന് നാണ് റിപ്പോർട്ടുകൾ.

ബി.ജെ.പി വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയും ഏഴ് സ്വതന്ത്രരും ഖട്ടാറും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇവരിൽ അഞ്ച് സ്വതന്ത്രർ ബി.ജെ.പിക്കെതിരെ വിമതരായി മത്സരിച്ചവരാണ്. ഏഴ് പേരും ഇന്ന് ബി.ജെ.പിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കത്തുകൾ നൽകി.

പാർട്ടി നിയമസഭാ സമാജികരുടെ യോഗം നാളെ നടക്കുമെന്ന് ഹരിയാനയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അനിൽ ജെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരീക്ഷകരായി ധനമന്ത്രി നിർമ്മല സീതാരാമനും ജനറൽ സെക്രട്ടറി അരുൺ സിങ്ങും ചണ്ഡിഗഡിലേക്ക് പോകും.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 40 സീറ്റുകളാണ് നേടിയത്. 90 അംഗ സഭയിൽ ഭൂരിപക്ഷം നേടാൻ ആറ് സീറ്റുകളാണ് ബി.ജെ.പിക്ക് വേണ്ടത്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ 10 സീറ്റുകൾ നേടിയ ജെ.ജെ.പി നേതാവ് ദുശ്യന്ത് ചൗതാല ബി.ജെ.പിയെ പിന്തുണക്കണോയെന്ന കാര്യം വെള്ളിയാഴ്ച തീരുമാനിക്കും.

Tags:    
News Summary - In Manohar Khattar’s plan to stake claim tomorrow, a 7+2 formula is key

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.