പരസ്യബോർഡ് തകർന്നു വീഴുന്ന ദൃശ്യത്തിൽനിന്ന്

മുംബൈയിൽ പരസ്യ ബോർഡ് തകർന്നുവീണ് അപകടം; മരണം 14 ആയി, 60 പേർക്ക് പരിക്ക്

മുംബൈ: പൊടിക്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരണം 14 ആയി. സംഭവത്തിൽ 60 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ഘാട്കൂപ്പറിലെ പാന്ത്നഗറിലുള്ള പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിത്സാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ഉ​ത്ത​ര​വി​ട്ടിരുന്നു.

അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ ബോ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ബോ​ർ​ഡ് സ്ഥാ​പി​ച്ച പ​ര​സ്യ ക​മ്പ​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്ന് മും​ബൈ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. തിങ്കളാഴ്ച വൈ​കീ​ട്ടോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​ടി​ക്കാ​റ്റും മ​ഴ​യും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. മും​ബൈ, താ​ണെ മേ​ഖ​ല​യി​ലാ​ണ് മ​ഴ​യും ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റു​മു​ണ്ടാ​യ​ത്.

പൊടിക്കാറ്റിനെ തുടർന്ന് മുംബൈ നഗരത്തിലെ ഗതാഗതം താറുമാറായി. മരം കടപുഴകി വീണത് റോഡുകളിൽ തടസം സൃഷ്ടിച്ചു. മെട്രോ നെറ്റ്‍വർക്കിന്‍റെ ഒരു ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി റദ്ദാക്കി. താൽക്കാലികമായി നിർത്തിവെച്ച വിമാനത്താവളത്തിലെ സേവനം വൈകീട്ട് അഞ്ച് മണിക്കു ശേഷം പുനരാരംഭിച്ചു. പൊടിക്കാറ്റിനു പിന്നാലെയെത്തിയ മഴ സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായെങ്കിലും പലയിടത്തും വൈദ്യുതി മുടക്കത്തിന് കാരണമായി. 

Tags:    
News Summary - Many Dead, 60 Injured After Huge Billboard Falls During Mumbai Dust Storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.