ഛത്തീസ്​ഗഢിൽ മാവോയിസ്​റ്റ്​ ഏറ്റ​ുമുട്ടൽ; സി.ആർ.പി.എഫ്​ ജവാൻ കൊല്ലപ്പെട്ടു

റായ്​പൂർ: ഛത്തീസ്​ഗഢിൽ മാവോയിസ്​റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ്​ ജവാൻ കൊല്ലപ്പെട്ടു. ബിജാപ്പുർ ജില്ലയിലെ ടോങ്​ഡാ ഏരിയയിൽ വ്യാഴാഴ്​ച പുലർച്ചെ നാല്​ മണിയോടെയായിരുന്നു ഏറ്റുമുട്ടൽ.

സി.ആർ.പി.എഫും സംസ്ഥാന പൊലീസും നടത്തിയ സംയുക്​ത പരിശോധനക്കിടെ മാവോവാദികൾ വെടിവെക്കുകയായിരുന്നു. 151ാം ബറ്റാലിയനിലെ സൈനികനാണ്​ കൊല്ലപ്പെട്ടത്​. വെടിവെപ്പിൽ മാവോവാദികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - Maoist attack in chathisgrah-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.