റായ്പൂർ: ചത്തിസ്ഗഢിൽ പൊലീസ് ചാരനെന്ന് ആരോപിച്ച് മാവോവാദികൾ ഒരാളെ കൊലപ്പെടുത്തി. ദേന്തവാഡ ജില്ലയിലെ ബാദെ ഗുദ്ര ഗ്രാമത്തിലെ ലോകേഷ് കർതം (35) ആണ് വെള്ളിയാഴ്ച രാത്രിയിൽ വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ചത്.
ആഗസ്റ്റ് ആറിന് സമീപ ജില്ലയായ സുക്മയിൽ 15 മാവോവാദികൾ സുരക്ഷസൈന്യത്തിെൻറ വെടിയേറ്റ് മരിച്ചതിെൻറ പ്രതികാര നടപടിയായാണ് ലോകേഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
ലോകേഷ് പൊലീസിന് മവോവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യവിവരം നൽകി എന്നാരോപിച്ചാണ് കൊലപാതകമെന്ന് ഗ്രാമീണർ പറഞ്ഞു. ആയുധധാരികൾ വീട് വളഞ്ഞശേഷമാണ് കൊല നടത്തിയത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ദേന്തവാഡ ജില്ലയിൽ നാല് മാവോവാദി ആക്രമണങ്ങൾ നടന്നിരുന്നു. സുക്മയിലെ സൈനിക നടപടിക്കുശേഷം ദേന്തവാഡ, ഭാൻസി മേഖലയിൽ രണ്ട് ബസുകളും ഒരു ട്രക്കും അഗ്നിക്കിരയാക്കിയിരുന്നു.
യാത്രക്കാരെ പുറത്തിറക്കിയശേഷമായിരുന്നു ബസുകൾ കത്തിച്ചതെങ്കിലും പൊലീസ് ഒരു ബസിൽനിന്ന് പിന്നീട് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തിരുന്നു.
ഇതിനിടെ, മാവോവാദികൾ റെയിൽവേ പാളത്തിൽ നടത്തിയ അട്ടിമറിയിൽ വിശാഖപട്ടണം-കിരാണ്ടുൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.