ന്യൂഡൽഹി: മാസത്തിലെ ശരാശരി ഉയർന്ന താപനില വിലയിരുത്തുേമ്പാൾ, ഇക്കഴിഞ്ഞ മാർച്ചിൽ അനുഭവപ്പെട്ടത് അതികഠിനമായ ചൂട്.
121 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മൂന്നാമത്തെ മാർച്ചാണ് കടന്നുപോയത്. കാലാവസ്ഥ വകുപ്പിെൻറ കണക്കനുസരിച്ചാണിത്. 32.65 ആണ് ഉയർന്ന ശരാശരി താപനില. കുറഞ്ഞ ശരാശരി 19.95ഉം. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മാർച്ചിൽ 40 ഡിഗ്രിയിൽ മുകളിലായിരുന്നു ചൂട്.
അതിനിടെ, ഏപ്രിൽ അഞ്ചു മുതൽ ഒമ്പതുവരെ ഉത്തരേന്ത്യയിലെ പർവതമേഖലകളിൽ പലയിടത്തും വ്യാപക മഴയുണ്ടാകും. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
രാജസ്ഥാനിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിലും കിഴക്കൻ രാജസ്ഥാനിൽ രണ്ടുദിവസങ്ങൾക്കുള്ളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. മഹാരാഷ്ട്രയിലെ വിദർഭയിലും മധ്യപ്രദേശിലും ഉഷ്ണതരംഗമുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.