മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് തടഞ്ഞ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയിലേക്ക് മാർച്ച്; ബി.ജെ.പി നേതാക്കൾ കസ്റ്റഡിയിൽ

ബംഗളൂരു: മുഖ്യമന്ത്രി  ഔദ്യോഗിക വസതിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞ് നേതാക്കളടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു.

കർണാടക സർക്കാറിനെതിരെ അഴിമതി ആരോപണവുമായാണ് മാർച്ച് സംഘടിപ്പിച്ചത്. പ്രകടനം ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് മുൻകരുതലെന്ന നിലയിൽ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേ​ന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മന്ത്രിമാരായ എസ്. സുനിൽകുമാർ, അരഗ ജ്ഞാനേന്ദ്ര, എസ്. സുരേഷ് കുമാർ, സി.എൻ. അശ്വത് നാരായൻ, എം.എൽ.സി സി.ടി. രവി തുടങ്ങിയവരുടെ നേതൃത്വത്തിൽ എം.എൽ.എമാരടക്കം മാർച്ചിൽ അണിനിരന്നിരുന്നു. പ്രതിഷേധത്തെ നേരിടാൻ വൻ പൊലീസ് സന്നാഹത്തെ സിറ്റി പൊലീസ് കമീഷണർ സജ്ജമാക്കിയിരുന്നു.

മൈസൂരുവിൽ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലെ ഭൂമി ഇടപാടിൽ ഏകദേശം 4,000 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. മഹർഷി വാൽമീകി എസ്.ടി വികസന കോർപറേഷനുമായി ബന്ധപ്പെട്ട് 180 കോടിയുടെ അഴിമതി നടന്നതായും ആരോപണമുയർന്നു. എസ്.ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അക്കൗണ്ട് സൂപ്രണ്ട് പി. ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തിരുന്നു.

കർണാടക സർക്കാറിൽ തുടർച്ചയായി അഴിമതി അരങ്ങേറുകയാണെന്ന് ബി.ജെ.പി കർണാടക പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി. വാൽമീകി കോർപറേഷനിലെ അഴിമതിയേക്കാളും വലുതാണ് മൈസൂരു നഗര വികസന കോർപറേഷനിൽ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിൽ നടന്ന ഇടപാടിലെ അഴിമതി. മൈസൂരു നഗര വികസന കോർപറേഷൻ അഴിമതി കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു.

Tags:    
News Summary - March to Chief Minister's residence; BJP leaders in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.