ലക്നൗ: ഉത്തർപ്രദേശിൽ സർക്കാർ ജോലിയിൽ ആശ്രിത നിയമനത്തിന് ഇനിമുതൽ വിവാഹിതരല്ലാത്ത പെൺമക്കൾക്കും അവകാശം. പൊതുഭരണ വകുപ്പിന്‍റെ നിർദേശത്തിന് യു.പി മന്ത്രിസഭ അംഗീകാരം നൽകി. ആശ്രിത നിയമന ക്വാട്ടയിൽ സംസ്ഥാനത്ത് ഇതുവരെ ആൺമക്കൾക്കും വിവാഹിതരായ അൺമക്കൾക്കും വിവാഹിതരല്ലാത്ത പെൺമക്കൾക്കുമാണ് നിയമനം നൽകിയിരുന്നത്.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സിയിലും അല്ലാത്തവർക്ക് ഗ്രൂപ്പ് ഡിയിലുമാണ് ആശ്രിത നിയമനം നൽകിയിരുന്നത്. പെൺമക്കൾ വിവാഹിതരായ പല കുടുംബങ്ങൾക്കും ആശ്രിത നിയമനം ലഭിച്ചിരുന്നില്ല. ഒരു പെൺകുട്ടി മാത്രമുള്ള കുടുംബങ്ങളെയാണ് ഇത് ഏറെ വലച്ചിരുന്നത്.
ആശ്രിത നിയമനത്തിൽ വിവാഹിതരായ പെൺമക്കൾക്കുള്ള വിലക്ക് ഭരണഘടനവിരുദ്ധവും ആർട്ടിക്ക്ൾ 14, 15 എന്നിവയുടെ ലംഘനവുമാണെന്ന് അടുത്തിടെ ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈകോടതി, വിവിഹിതരായ പെൺകുട്ടികളെയും ഉൾപ്പെടുത്തണമെന്ന് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.