നാസിക്: കോവിഡ് കാലത്ത് മനം മടുപ്പിക്കുന്ന വാർത്തകൾക്കിടയിൽ ചില സന്തോഷകരമായ മുഹൂർത്തങ്ങളുണ്ടാവാറുണ്ട്. നാഷിക്കിലെ വീട്ടിൽ വെച്ച് ലോക്ഡൗൺ ചട്ടങ്ങൾ പാലിച്ച് വിവാഹിതരായ നവദമ്പതികൾക്ക് മഹാരാഷ്ട്ര പൊലീസ് നൽകിയ ഹൃദയഹാരിയായ ആശംസ വിഡിയോ അത്തരത്തിലൊന്നാണ്.
ഇൻസ്റ്റഗ്രാമിലാണ് രണ്ടുമിനിറ്റിൽ താഴെയുള്ള വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് വീടിൻെറ ബാൽക്കണിയിൽ നിൽക്കുന്ന ദമ്പതികളെ ലൗഡ് സ്പീക്കർ ഉപയോഗിച്ച് ആദ്യമൊരു പൊലീസുകാർ ആശീർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് കേള്‍ക്കുന്നത് ‘മുബാറക്ക് ഹൊ മുബാറക്ക് ഹൊ യെ ശാദി തുമാരി’ എന്ന സൂപ്പര്‍ഹിറ്റ് ബോളിവുഡ് ഗാനമാണ്. ഇരുവർക്കുമായി ബോളിവുഡ് ഗാനം സമർപിച്ചതോടൊപ്പം പൊലീസ് സംഘം കൈയ്യടികളും പാസാക്കി. പൊലീസിെൻറ അപ്രതീക്ഷിത പ്രവർത്തിയിൽ മനംനിറഞ്ഞ് നവവധുവിെൻറ കണ്ണുകൾ ഇടക്ക് ഈറനണിയുന്നത് വീഡിയോയിൽ കാണാം.
This couple set an example by not letting #coronavirus come in the way of their union. Respecting all rules of #lockdown ,they got married at home.@nashikpolice assured the emotional bride that all will be well soon & held a small 'reception' from across the street #IdealCouple pic.twitter.com/BG6LMdWKKW
— Maharashtra Police (@DGPMaharashtra) May 3, 2020
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നവദമ്പതികളുടെ നടപടിയെ പ്രശംസിക്കുകയും വിഡിയോ പങ്കുെവക്കുകയും ചെയ്തു. ഇന്ത്യയിൽ കോവിഡ് ഏറെ നാശം വിതച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. രോഗികളുടെ എണ്ണം13000 കടന്നപ്പോൾ 548 ആളുകളാണ് സംസ്ഥാനത്ത് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.