ഗർഭിണിയാക്കിയ 16കാരിയെ വിവാഹം കഴിക്കാമെന്ന്​ 25കാരൻ; പോക്​സോ കേസിൽ വിവാഹിതന്​ ജാമ്യം

മുംബൈ: വിവാഹം കഴിക്കാമെന്ന്​ അറിയിച്ചതിനെ തുടർന്ന്​ 16കാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന്​ ജാമ്യം. പോക്​സോ കേസിലാണ്​ മുംബൈ കോടതി പ്രതിക്ക്​ ജാമ്യം അനുവദിച്ചത്​.

പെൺകുട്ടിയുടെ സമ്മതത്തോടെയാണ്​ യുവാവ്​ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന്​ കോടതി നിരീക്ഷിച്ചു. വിവാഹിതനായ പ്രതി പെൺകുട്ടിയെ രണ്ടുവർഷം കഴിയു​േമ്പാൾ വിവാഹം കഴിക്കാമെന്ന്​ ഉറപ്പുനൽകുകയായിരുന്നു.

പെൺകുട്ടിയുടെ മാതാവ്​ യുവാവിന്‍റെ ജാമ്യത്തിന്​ എതിർപ്പില്ലെന്ന്​ അറിയിച്ച്​ സത്യവാങ്​മൂലം കോടതിയിൽ നൽകുകയും ചെയ്​തു. കുഞ്ഞിന്​ ജന്മം നൽകുന്ന മകൾക്ക്​ യുവാവ് തന്നെ വിവാഹം കഴിക്കണമെന്നാണ്​ ആഗ്രഹമെന്നും മാതാവ്​ കോടതിയെ അറിയിച്ചു.

ജാമ്യത്തിനായി പ്രതി രണ്ടാംതവണയാണ്​ യുവാവ്​ കോടതിയെ സമീപിക്കുന്നത്​. ആദ്യതവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

എന്നാൽ, യുവാവിന്​ ജാമ്യം നൽകുന്നതിനെ പൊലീസ്​ കോടതിയിൽ എതിർത്തു. യുവാവിന്‍റെ ആദ്യഭാര്യ രണ്ടാം വിവാഹത്തിന്​ എതിർക്കുമെന്ന്​ പൊലീസ്​ കോടതിയെ അറിയിച്ചു. ഭാവിയിലെ അനന്തരഫലങ്ങൾ മനസിലാക്കാൻ കഴിയാത്ത പ്രായപൂർത്തിയാകാത്ത കുട്ടിയെ കുടുക്കുകയായിരുന്നുവെന്നും കേസിൽ നിന്ന്​ രക്ഷപ്പെടുന്നതിന്​ വേണ്ടിയാണ്​ വിവാഹം എന്ന മാർഗം യുവാവ്​ കണ്ടെത്തിയതെന്നും ​പൊലീസ്​ പറഞ്ഞു.

പെൺകുട്ടിയുടെ പിതാവിന്‍റെ സുഹൃത്താണ്​ ​പ്രതി. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി യുവാവിനോട്​ പറഞ്ഞ​പ്പാൾ സംഭവം പുറത്തുപറയരുതെന്ന്​ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന്​ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽനിന്ന്​ മറച്ചുവെക്കുകയായിരുന്നു.

ശരീരത്തിലെ മാറ്റങ്ങൾ മനസിലാക്കി പെൺകുട്ടി ഗർഭിണിയാണെന്ന്​ മാതാവ്​ മനസിലാക്കിയതോടെ​ കുടുംബം 25കാരനെതിരെ പരാതി നൽകുകയായിരുന്നു. ഒക്​ടോബർ 23നാണ്​ ഇയാൾ അറസ്റ്റിലാകുന്നത്​.

പ്രതിയുടെ ആദ്യവിവാഹത്തെക്കുറിച്ച്​ പെൺകുട്ടിക്ക്​ അറിവുണ്ടായിരുന്നുവെന്നും പ്രതിയെ വിവാഹം കഴിക്കാൻ പെൺകുട്ടിക്ക്​ സമ്മതമാണെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിക്ക്​ 18 വയസാകു​േമ്പാൾ വിവാഹം കഴിക്കാമെന്ന്​ പ്രതി ഉറപ്പുനൽകുകയും ചെയ്​തു. അതിനാൽ പരസ്​പര സമ്മതത്തോടെയാണ്​ ഇരുവരുടെയും ബന്ധമെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി 25കാരന്​ ജാമ്യം അനുവദിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.