മാസ്ക്​ സുരക്ഷാകവചം; അശ്രദ്ധയുണ്ടായാൽ കോറോണയുടെ ചങ്ങല മുറിക്കാനാവില്ല -ഹർഷ വർധൻ

ന്യൂഡൽഹി: ജനങ്ങളുടെ സഹകരണമില്ലെങ്കിൽ കോവിഡിൻെറ ചങ്ങല മുറിക്കുന്നത്​എളുപ്പമാവില്ലെന്ന്​ കേന്ദ്ര ആരോഗ്യ​മന്ത്രി ഹർഷ വർധൻ. മാസ്ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ ശ്രദ്ധകുറവുണ്ടായാൽ അത്​ ഗുരുതരമായ പ്രശ്നങ്ങളിലേക്ക്​ നയിക്കും. മാസ്കാണ്​ കോവിഡിനെതിരായ ഏറ്റവും വലിയ സുരക്ഷാകവചമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്ഡൗണിൻെറ അൺലോക്ക്​ പ്രക്രിയയിലാണ് രാജ്യം. ചിലർ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നില്ല. ഇത്​ സ്ഥിതി രൂക്ഷമാക്കും. മാസ്കാണ്​ കോവിഡിനെതിരായ ഏറ്റവും വലിയ സുരക്ഷാകവചം. ഇതിനൊപ്പം രണ്ട്​ അടി അകലം പാലിക്കുന്നതും കൈകൾ സോപ്പ്​ ഉപയോഗിച്ച്​ കഴുകുന്നതും എല്ലാവരും ശീലമാക്കണമെന്നും ഹർഷവർധൻ ആവശ്യപ്പെട്ടു.

രാജ്യത്തെ ഇപ്പോഴും കോവിഡ്​ രൂക്ഷമായി തുടരുകയാണ്. കോവിഡ്​ ബാധിച്ചവരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. ആകെ മരണം 99,000വും കടന്നിരുന്നു.

Tags:    
News Summary - Mask our biggest protector, carelessness will make it difficult to break coronavirus chain: Harsh Vardhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.