ന്യൂഡൽഹി: അടുത്ത മൂന്ന് മാസത്തിനകം വിരമിക്കുന്ന 72 എം.പിമാർക്ക് രാജ്യസഭ വ്യാഴാഴ്ച കൂട്ട യാത്രയയപ്പ് നൽകും. ഇതേ തുടർന്ന് ഔദ്യോഗിക അജണ്ടകളൊന്നുമില്ലാതെ വ്യാഴാഴ്ചത്തെ ദിവസം പൂർണണമായും രാജ്യസഭ എം.പിമാരുടെ വിടവാങ്ങൽ പ്രസംഗങ്ങൾക്കായി മാറ്റിവെച്ചു.
കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, മുഖ്താർ അബ്ബാസ് നഖ്വി, ബി.ജെ.പിയിൽ വിമത സ്വരം ഉയർത്തുന്ന സുബ്രഹ്മണ്യം സ്വാമി, കോൺഗ്രസിന്‍റെ രാജസഭാ ഉപ നതോവ് ആനന്ദ് ശർമ, ചീഫ് വിപ്പ് ജയറാം രമേശ്, കലാപക്കൊടി ഉയർത്തിയ കപിൽ സിബൽ, നോമിനേറ്റഡ് അംഗങ്ങളായ മേരി കോം, നരേന്ദ്ര ജാദവ് എന്നിവർ വിരമിക്കുന്ന എം.പിമാരിൽപ്പെടും.
ബി.ജെ.പി -30, കോൺഗ്രസ് -13, ബിജു ജനതാദൾ, ഡി.എം.കെ, എ.ഐ.ഡി.എം.കെ, അകാലിദൾ എന്നിവയിൽ നിന്ന് മൂന്ന് വീതം, സി.പി.എം, ടി.ആർ.എസ്, ബി.എസ്.പി, എസ്.പി എന്നിവയിൽ നിന്ന് രണ്ട് വീതം, എൽ.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, എൻ.സി.പി, ശിവസേന, എന്നിവയിൽ നിന്ന് ഒന്ന് വീതം എന്നിങ്ങനെയാണ് അടുത്ത പാർലമെന്‍റ് സമ്മേളനത്തിന് മുമ്പെ രാജ്യസഭയിൽ നിന്ന് വിരമിക്കുന്നത്.
ഉപരാഷ്ട്രപതി തന്‍റെ ഔദ്യോഗിക വസതിയിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ വിരമിക്കുന്ന 72 എം.പിമാർക്കും നേരത്തെ വിരമിച്ച് ചെയർമാന്‍റെ യാത്രയയപ്പിൽ പങ്കെടുക്കാൻ കഴിയാതെ പോയ 19 എം.പിമാർക്കും നായിഡു ഉപഹാരം നൽകും. 12 എം.പിമാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. 20 വർഷത്തിനിടയിൽ ആദ്യമായാണ് ചെയർമാന്‍റെ യാത്രയയപ്പിൽ എം.പിമാർക്ക് ഇത്തരത്തിൽ തങ്ങളുടെ കലാ പ്രകടനത്തിന് അവസരം നൽകുന്നതെന്ന് രാജ്യസഭാ സെക്രട്ടേറിയേറ്റ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.