ചണ്ഡിഗഡ്: പഞ്ചാബിലെ സർക്കാർ സ്കൂളുകളുടെ നിലവാരം വർധിപ്പിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും സംസ്ഥാനസർക്കാർ നടത്തുമെന്ന് വ്യക്തമാക്കി പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഗുർമീത് സിങ് മീത്. സ്കൂളുകളുടെ അടിസ്ഥാനങ്ങൾ സൗകര്യങ്ങൾ വർധിപ്പിക്കുക, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക, ഒഴിവുള്ള തസ്തികളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങളിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ സർക്കാർ സ്കൂളുകളെ ശാക്തീകരിക്കുന്നതിന് ആപ് സർക്കാർ പ്രഥമ പരിഗണന നൽകിയിരുന്നതായി ഗുർമീത് പറഞ്ഞു. അധ്യാപകരാണ് യഥാർഥ രാഷ്ട്ര നിർമ്മാതാക്കളെന്നും പഞ്ചാബിനെ വിദ്യാഭ്യാസ മേഖലയിൽ മുന്‍ നിരയിൽ എത്തിക്കാന്‍ അധ്യാപകർ പൂർണ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ആസൂത്രണത്തിലൂടെ പഞ്ചാബിനെ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് മുൻനിരയിലെത്തിക്കാന്‍ സംസ്ഥാന സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.