ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഉടനടി പിഴ ഈടാക്കാൻ നിർദേശം. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ റെഗുലേറ്ററാണ് ഈ നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.
പല വിമാനത്താവളങ്ങളിലു കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി. മാസ്ക്കുകൾ ശരിയായ രീതിയിൽ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ പാലിക്കപ്പെടുന്നില്ലേയെന്ന് ഉറപ്പുവരുത്തണമെന്നും എയർലൈനുകളോട് റഗുലേറ്റർ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപരമായി പിഴ പോലുള്ള ശിക്ഷകൾ ഏർപ്പെടുത്താമോയെന്ന് ലോക്കൽ പൊലീസുമായി ആലോചിച്ച് നടപ്പാക്കാവുന്നതാണെന്നും റെഗുലേറ്റർ അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 15 ആഭ്യന്തര യാത്രക്കാർക്ക് കഴിഞ്ഞ ആഴ്ച വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാർച്ച് 15നും 23നും ഇടക്കുള്ള ദിവസങ്ങളിൽ ഇൻഡിഗോ, അലയൻസ് എയർ, എയർ ഏഷ്യ വിമാനങ്ങളിൽ യാത്രചെയ്ത 15 യാത്രക്കാരെയാണ് ആറ് മാസത്തേക്ക് വിലക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.