ലഖ്നോ: ഇന്ധന വില വർധനവിൽ ഉത്തർപ്രദേശിശല ബി.ജെ.പി സർക്കാറിനെ കടന്നാക്രമിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. ഇന് ധന വില വർധന ക്രൂരമായ തുരുമാനമാണെന്നും അത് യു.പിയിലെ ദരിദ്ര-ഇടത്തരക്കാരെ ബാധിക്കുമെന്നും മായാവതി ട്വീറ്റ് ചെയ്തു.
പെട്രോൾ,ഡീസൽ വില വർധിപ്പിക്കാനുള്ള യു.പി സർക്കാറിൻെറ തീരുമാനം ക്രൂരമാണ്. അത് പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും കോടിക്കണക്കിന് ദരിദ്ര-ഇടത്തരം കുടുംബങ്ങളെ ബാധിക്കുകയും ചെയ്യും. പണപ്പെരുപ്പത്താലും തൊഴിലില്ലായ്മയാലും മോശം ക്രമസമാധാന സാഹചര്യങ്ങൾകൊണ്ടും വലഞ്ഞ ജനങ്ങളെ ഇന്ധനവിലവർധന കൂടുതൽ ബുദ്ധിമുട്ടിലാക്കും. ജനങ്ങളുടെ ക്ഷേമത്തിൽ സർക്കാർ ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കുമെന്നും മായാവതി അഭിപ്രായപ്പെട്ടു.
ഉത്തർപ്രദേശിൽ പെട്രോളിന് ഒരു രൂപയും ഡീസലിന് 2.5 രൂപയും വർധിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച അർധരാത്രി മുതലാണ് വില വർധന പ്രാബല്യത്തിൽ വന്നത്.
ക്രമസമാധാന പാലനത്തിൽ ബി.ജെ.പി സർക്കാർ പരാജയമാണെന്നും യു.പിയിൽ ‘ജംഗിൾ രാജ്’ ആണ് നടക്കുന്നതെന്നും അവർ മെറ്റാരു ട്വീറ്റിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.