ജാമിഅ, അലിഗഢ്​ സംഭവങ്ങൾ നിർഭാഗ്യകരം -മായാവതി

ന്യൂഡൽഹി: ജാമിഅ മിലിയ ഇസ്​ലാമിയ, അലിഗഢ്​ സർവകലാശാലകളിൽ നടന്ന സംഘർഷം സംബന്ധിച്ച്​ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ ഉന്നതതല ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും​ ബി.എസ്​.പി നേതാവ്​ മായാവതി.

‘ജാമിഅ മിലിയ ഇസ്​ലാമിയയിലെയും അലിഗഢ്​ സർവകലാശാലയിലെയും അനിഷ്​ട സംഭവങ്ങൾ നിർഭാഗ്യകരമാണ്​. നിരപരാധികളായ നിരവധി വിദ്യാർഥികളെയും പൗരന്മാരെയും ഇത്​ ബാധിച്ചു. അവർക്കുള്ള ബി.എസ്​.പിയുടെ ഐക്യദാർഢ്യം അറിയിക്കുന്നു’ -മായാവതി ട്വിറ്ററിൽ കുറിച്ചു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കിൽ ഈ തീ രാജ്യം മുഴവൻ പടരും. പ്രത്യേകിച്ച്​ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ. പ്രശ്​നബാധിത പ്രദേശങ്ങളിൽ സമാധാനം പാലിക്കാൻ എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും തയാറാകണമെന്ന്​ അഭ്യർഥിക്കുന്നു’- അവർ പറഞ്ഞു.

Tags:    
News Summary - Mayawati says violence in Jamia, AMU unfortunate -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.