-ന്യൂഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി. കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഭാഗീയത, സംഘര്‍ഷം എന്നിവയില്‍ മാത്രമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതുമനസിലാക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ ബിഎസ്പി-ശിരോമണി അകാലിദളിന് (എസ്.എ.ഡി) സഖ്യത്തിനു വോട്ടുചെയ്യണമെന്നും മായാവതി പറഞ്ഞു.
പഞ്ചാബിന്‍െറ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാരാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എല്ലാ രംഗത്തേക്ക് തകര്‍ത്തിരിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.
മായാവതിയുടെ പ്രസ്താവനയെ എസ്എഡി പ്രസിഡന്‍്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ പിന്തുണച്ചു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ഷകരെയും സാധാരണക്കാരെയും പരിഗണിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അധികാരത്തിനുവേണ്ടിയുള്ള പിടിവലിമാത്രമെയുള്ളൂവെന്ന് സിംഗ് ബാദല്‍ പറഞ്ഞു.
ജൂണ്‍ 12 ന് എസ്എഡിയും ബിഎസ്പിയും ചേര്‍ന്ന് വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സഖ്യമുണ്ടാക്കി. പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളില്‍ബിഎസ്പി 20 സീറ്റുകളിലും എസ്എഡി 97 സീറ്റുകളിലും മത്സരിക്കും. അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.