ലഖ്‌നോ: ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ച് വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബി.എസ്.പി പ്രസിഡന്റ് മായാവതി. 'ഇത് സര്‍ക്കാറിന്റെ രാമ രാജ്യമാണോ?' എന്നായിരുന്നു മായാവതിയുടെ ചോദ്യം.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയ മായാവതി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
'സീതാപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു. അടിമപ്പണി ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ചിത്രകൂടില്‍ യുവാവിനെ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ മകന്റെ കൈ ഒടിക്കുകയുമുണ്ടായി. ഗോരഖ്പൂരിലെ ഇരട്ടക്കൊലപാതകം തുടങ്ങി കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറുന്നു. ഇത് സര്‍ക്കാറിന്റെ രാമ രാജ്യമാണോ? കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം, ഇതാണ് ബി.എസ്.പിയുടെ ആവശ്യം -മായാവതി ട്വീറ്റില്‍ പറഞ്ഞു.
यूपी के सीतापुर में नाबालिग दलित के साथ गैंगरेप, चित्रकूट में बंधुआ मजदूरी न करने पर युवक की हत्या व उसके बेटे का हाथ तोड़ना व गोरखपुर में डबल मर्डर आदि जघन्य घटनाओं की बाढ़ आई हुई है। क्या यही है सरकार का रामराज्य? दोषियों के खिलाफ सख्त कार्रवाई हो, बीएसपी की यह माँग है।
— Mayawati (@Mayawati) August 24, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.