മേധ പട്കര്‍

അപകീര്‍ത്തി കേസ്: മേധ പട്കറിന് അഞ്ച് മാസം ജയില്‍ശിക്ഷ

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന ഫയല്‍ ചെയത അപകീര്‍ത്തി കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധ പട്കറിന് അഞ്ച് മാസം ജയില്‍ശിക്ഷ വിധിച്ച് ഡല്‍ഹി സാകേത് കോടതി. ലെഫ്റ്റനന്റ് ഗവര്‍ണറുടെ പ്രതിഛായ കളങ്കപ്പെടുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി നിര്‍ദേശിച്ചു. 24 വര്‍ഷം മുമ്പത്തെ അപകീര്‍ത്തി പരാമര്‍ശത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വര്‍ഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി വ്യക്തമാക്കി

സക്‌സേന, അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരിക്കേ 2000 മുതലാണ് മേധയുമായുള്ള നിയമപോരാട്ടത്തിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍ നടക്കുന്നത്. തനിക്കും നര്‍മദ ബച്ചാവോ ആന്ദോളനുമെതിരെ പരസ്യം പ്രസിദ്ധപ്പെടുത്തിയതിന് മേധ, സക്‌സേനക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മേധക്കെതിരെ സക്‌സേന കേസ് കൊടുത്തു. 'ഒരു ദേശസ്നേഹിയുടെ യഥാര്‍ഥ മുഖം' എന്ന തലക്കെട്ടില്‍ 2000 നവംബര്‍ 25നു മേധ പട്കര്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി.

ആദ്യം അഹമ്മദാബാദിലാണു കോടതി നടപടികള്‍ ആരംഭിച്ചതെങ്കിലും 2003 ഫെബ്രുവരിയില്‍ ഇതു സാകേത് കോടതിയിലേക്കു മാറ്റി. സക്സേനക്കെതിരെ ഹവാല ഇടപാടുകള്‍ ആരോപിച്ചെങ്കിലും ഇത് തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നു കോടതി വിലയിരുത്തി. പത്രക്കുറിപ്പില്‍ സക്സേനയെ ഭീരുവെന്നു വിശേഷിപ്പിച്ചുവെന്നും അതു വ്യക്തിപരമായ ആക്ഷേപമാണെന്നും വിലയിരുത്തിയാണ് കോടതി കുറ്റക്കാരിയെന്നു വിധിച്ചത്.

വി.കെ. സക്‌സേന, മേധ പട്കര്‍ (PTI Photo)

Tags:    
News Summary - Medha Patkar given 5-month jail sentence in defamation case by Delhi L-G V K Saxena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.