​'ഹസൻ നസ്റുല്ല രക്തസാക്ഷി'; പ്രചാരണം നിർത്തി മെഹ്ബൂബ മുഫ്തി

ന്യൂഡൽഹി: ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജമ്മുകശ്മീർ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തി മെഹ്ബൂബ മുഫ്തി. ഹസൻ നസ്റുല്ല രക്തസാക്ഷിയാണെന്നും എക്സിലെ പോസ്റ്റിൽ മെഹബൂബ മുഫ്തി പറഞ്ഞു.

ഹസൻ നസറല്ലയടക്കം ലബനാനിലും ഗസ്സയിലും രക്തസാക്ഷിയായവർക്ക് ​ഐക്യദാർഢ്യം അർപ്പിച്ച് ഞായറാഴ്ചത്തെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെന്ന് മെഹബൂബ മുഹ്തി അറിയിച്ചു. ഫലസ്തീനിലേയും ലബനാനിലേയും ജനങ്ങൾക്കൊപ്പം നിൽക്കുകയാണ്. അപാരമായ ദുഃഖത്തിന്റെയും മാതൃകപരമായ പ്രതിരോധത്തിന്റെയും മണിക്കൂറിലാണ് ലെബനാനെന്നും മുഫ്തി എക്സിൽ കുറിച്ചു.

ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. 64കാ​ര​നാ​യ നസ്റുല്ലയുടെ മരണത്തിൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും ഹി​സ്ബു​ല്ല നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു.

ഹി​സ്ബു​ല്ല​യു​ടെ ദ​ക്ഷി​ണ മേ​ഖ​ല ക​മാ​ൻ​ഡ​ർ അ​ലി ക​രാ​ക്കെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട മ​റ്റൊ​രു പ്ര​ധാ​നി. എ​ന്നാ​ൽ, ക​രാ​ക്കെ​യു​ടെ മ​ര​ണം ഹി​സ്ബു​ല്ല സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച, ഹി​സ്ബു​ല്ല​യു​ടെ മി​സൈ​ൽ വി​ഭാ​ഗം മേ​ധാ​വി ഇ​ബ്രാ​ഹീം ഖു​ബൈ​സി​യെ​യും ഇ​സ്രാ​യേ​ൽ വ​ധി​ച്ചി​രു​ന്നു.

Tags:    
News Summary - Mehbooba Mufti suspends poll campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.