ലഖ്നോ: ഉത്തർപ്രദേശിലെ ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ബലം പ്രയോഗിച്ച് സംസ്കരിച്ച പൊലീസ് നടപടിക്കെതിരെ ദലിത് സാമുദായത്തിലുള്ളവർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ലോക്കൽ പൊലീസ് സവർണരായ പ്രതികളെ സംരക്ഷിക്കുകയാണെന്നും പ്രാദേശിക ഭരണകൂടം അതിന് ഒത്താശ ചെയ്യുകയാണെന്നും ആരോപിച്ചാണ് താക്കുർ സമുദായംഗങ്ങൾ പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പ്രതിഷേധം അനുവദിക്കാനാവില്ലെന്ന് അറിയിച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.
കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച പൊലീസ് കുടുംബാംഗങ്ങളെ തടഞ്ഞ ശേഷം പുലർച്ചെ രണ്ടരയോടെ തന്നെ സംസ്കരിക്കുകയായിരുന്നു. മതവിശ്വാസപ്രകാരം രാവിലെ സംസ്കാരം നടത്തണമെന്ന കുടുംബത്തിെൻറ ആവശ്യം തള്ളിയ പൊലീസ് ബലപ്രയോഗത്തിലൂടെ മൃതദേഹം സംസ്കരിച്ചു. ആംബുലൻസിന് മുന്നിലിരുന്ന് പ്രതിഷേധിച്ച പെൺകുട്ടിയെ മാതാവിനെയും മറ്റ് ബന്ധുക്കളെയും പൊലീസ് നീക്കി. പിതാവും ബന്ധുക്കളും മൃതദേഹം നേരം പുലർന്നതിനുശേഷം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
പൊലീസിെൻറ നടപടിക്കെതിരെ വൻ പ്രതിഷേധമാണുയരുന്നത്. പെൺകുട്ടിക്ക് മതാചാരപ്രകാരമുള്ള സംസ്കാരം പോലും നിഷേധിക്കപ്പെട്ടുവെന്നും യോഗി ആദിത്യനാഥ് സർക്കാറിന് ഭരണത്തിൽ തുടരാൻ യോഗ്യതയില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
കൂട്ടബലാത്സംഗക്കേസ് അന്വേഷിക്കുന്നതിന് യു.പി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.