ന്യൂഡൽഹി: 25 കോടി ദരിദ്രർക്ക് മിനിമം വരുമാനം ഉറപ്പു നൽകുന്ന കോൺഗ്രസ് വാഗ്ദാന ത്തിനു പിന്നാലെ കൊമ്പുകോർത്ത് ബി.ജെ.പി; കോൺഗ്രസ്. ഇന്ദിരഗാന്ധിയുടെ കാലത്ത് ഗരീബി ഹഠാവോ മുദ്രാവാക്യമാക്കിയ കോൺഗ്രസ് പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും ദാരിദ്ര്യം നീങ്ങിയില്ലെന്നിരിക്കേ, പുതിയ വാഗ്ദാനം തെരഞ്ഞെടുപ്പുകാല തട്ടിപ്പു മാത്രമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിെൻറ സമയത്ത് നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ഇനിയും ആരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
മിനിമം വരുമാന പദ്ധതി നടപ്പാക്കാനുള്ള പണം എവിടെനിന്ന് സമാഹരിക്കും എന്നതടക്കം, അവ്യക്ത പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, രവിശങ്കർ പ്രസാദ് എന്നിവർ ആരോപിച്ചു. നോട്ട് അസാധുവാക്കൽ വഴി തുലച്ച ഭീമമായ സംഖ്യയോളം വേണ്ടിവരില്ല, ദരിദ്രർക്ക് മിനിമം വരുമാനം ഉറപ്പാക്കാനെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല ഇതിനോട് പ്രതികരിച്ചത്. ഇന്ദിര ഗാന്ധിയുടെ കാലം മുതൽ രാജ്യത്ത് ഉൽപാദനക്ഷമത വർധിപ്പിക്കുകയല്ല, ദാരിദ്ര്യത്തിെൻറ പുനർവിതരണമാണ് കോൺഗ്രസ് സർക്കാറുകൾ നടത്തിയതെന്ന് അരുൺ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
നെഹ്റുവിയൻ മാതൃക വളർച്ച മുരടിപ്പിച്ചു. രാജീവ് ഗാന്ധിയുടെ കാലത്തും യു.പി.എ സർക്കാറിെൻറ 10 വർഷത്തിനിടയിലും ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ട അനുഭവമാണ് രാജ്യത്തിനു മുന്നിലുള്ളത്. എന്നാൽ, കോൺഗ്രസിെൻറ മിനിമം വരുമാന വാഗ്ദാനത്തിനു മുമ്പിൽ അമ്പരന്നു നിൽക്കുകയാണ് ബി.ജെ.പിയെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. വ്യക്തമായി തയാറാക്കിയിട്ടുള്ള ഇൗ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാൻ രണ്ടു മൂന്നു ദിവസം കൂടി കാത്തുനിൽക്കാൻ ബി.ജെ.പി നേതാക്കളോട് പാർട്ടി വക്താവ് സുർജേവാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.