ന്യൂഡൽഹി: മുസ്ലിം സ്ഥലനാമങ്ങൾ മാറ്റുന്നതിനെതിരെ ഉത്തർപ്രദേശ് മന്ത്രി രംഗത്ത്. ആദ്യം ബി.ജെ.പിയിലെ മുസ്ലിം നേതാക്കളുടെ പേരു മാറ്റൂ. എന്നിട്ടാകാം സ്ഥലങ്ങളുടെ പേരുമാറ്റം എന്നായിരുന്നു യോഗ്യആദിത്യനാഥിെൻറ മന്ത്രിസഭയിലുള്ള ഒ.പി. രജ്ബാറിെൻറ വിമർശനം. മുഗള്സരായിയുടെയും ഫൈസാബാദിെൻറയും പേരുകള്‍ മാറ്റി. ബി.ജെ.പിക്ക് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മുസ്ലിം നേതാക്കളുണ്ട്.
ദേശീയ വക്താവായ ഷാനവാസ് ഹുസൈൻ, കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, ഉത്തർപ്രദേശ് മന്ത്രി മുഹസിന് റാസ തുടങ്ങിയവരുണ്ട്. ബി.ജെ.പി ആദ്യം അവരുടെ പേരു മാറ്റട്ടെ. ഇത്തരമൊരു പേരുമാറ്റത്തിെൻറ ആവശ്യം നിലവിലില്ല. വോട്ട് മാത്രമല്ല ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. ജി.ടി റോഡിനെ നമ്മള് ഉപേക്ഷിക്കുമോ? ആരാണ് റെഡ് ഫോര്‍ട്ട് നിര്‍മിച്ചത്? ആരാണ് താജ്മഹല്‍ നിര്‍മിച്ചത്? ഇവയൊന്നും വിസ്മരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.