ഗ്വാളിയോർ: റോഡിന്‍റെ ശോച്യാവസ്ഥയിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് ഊർജ മന്ത്രി പ്രഥുമൻ സിങ് തോമർ. മധ്യപ്രദേശിലെ ഗോള്വിയോറിലാണ് സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ യുവാവിന്‍റെ കാലിൽ പറ്റിപ്പിടിച്ച ചളിയും മന്ത്രി കഴുകി വൃത്തിയാക്കി.
തന്‍റെ നിയോജകമണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ നേരിൽ കാണാനെത്തിയതായിരുന്നു മന്ത്രി. 'ഞാൻ എന്തായോ അതിന് കാരണം ജനങ്ങളാണ്. ജനങ്ങളാണ് എനിക്ക് ഈ സ്ഥാനം തന്നത്. അതിനാൽ വെള്ളം, റോഡ്, വൈദ്യുതി എന്നിവ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് പരിശോധനക്കായി ഞാൻ നേരിട്ടെത്തിയത്' -പ്രഥുമൻ സിങ് തോമർ പറഞ്ഞു.
അഴുക്കു ചാലിന് കുഴിയെടുത്തതിനെ തുടർന്നാണ് റോഡ് തകർന്നത്. റോഡിലൂടെയുള്ള യാത്ര ദുഷ്കരമായതോടെ നാട്ടുകാർ മന്ത്രിക്ക് പരാതി നൽകിയിരുന്നു. റോഡ് ഉടൻ നന്നാക്കുമെന്ന് ഉറപ്പ് നൽകിയ മന്ത്രി അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദേശവും നൽകി. മന്ത്രി യുവാവിന്‍റെ കാല് വൃത്തിയാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.