യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി

മീററ്റ് (ഉത്തർ പ്രദേശ്​)​: ട്യൂഷൻ ക്ലാസ്​ കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങുന്നത്​ വഴി കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി. സർധനയിലെ കപ്സർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദാരുണ​ സംഭവം.

ക്ലാസ്​ കഴിഞ്ഞ്​ മടങ്ങുന്നത്​ വഴി നാല്​ യുവാക്കൾ കടത്തിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച്​ ബാലാത്സംഗത്തിനിരയാക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി വിഷം കഴിച്ച്​ ആത്മഹത്യ ചെയ്​തു.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ രണ്ട്​ പ്രതികളെ അറസ്റ്റ്​ ചെയ്​തു. ബന്ധുക്കളോട്​ വിവരം പറഞ്ഞ ശേഷമാണ്​ കുട്ടി വിഷം കുടിച്ചത്​.

ലഖാൻ എന്ന യുവാവിനും മൂന്ന്​ സുഹൃത്തുക്കൾക്കുമെതിരെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന്​ ആത്മഹത്യ കുറിപ്പ്​ ലഭിച്ചതായും റൂറൽ പൊലീസ്​ സൂപ്രണ്ട്​ കേശവ്​ കുമാർ പറഞ്ഞു. ലഖാനും സുഹൃത്ത്​ വികാസുമാണ്​ അറസ്റ്റിലായത്​. 

Tags:    
News Summary - Minor girl suicided by poisoning after being gang-raped in UP's Meerut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.